തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്നവര്‍ 55 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 85 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15 ആണ്. കെഎസ്‌സി 6. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം 40 ആണ്. രോഗമുക്തിയുണ്ടായവരുടെ എണ്ണം 815 ആണ്.
സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശി ക്ളീറ്റസ്(68) ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 506 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുളളത്. കൊവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക് തിരുവനന്തപുരം 205, എറണാകുളം 106,ആലപ്പുഴ 101,മലപ്പുറം -തൃശൂര്‍ 85, കാസര്‍ഗോഡ് 66, പാലക്കാട് 59, കൊല്ലം 57,കണ്ണൂര്‍ 37, പത്തനംതിട്ട 36,കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുളളത് 11,484 പേരാണ്.24 മണിക്കൂറിനിടെ 19,343 സാമ്ബിളുകള്‍ പരിശോധിച്ചു. 1,43,251 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. ആശുപത്രികളിലുളളത് 10,779 പേര്‍. 4,00029 സാമ്ബിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചു. ഇതില്‍ 3926 സാമ്ബിളുകളുടെ ഫലം വരാനുണ്ട്.
സെന്റിനല്‍സ് സര്‍വൈലന്‍സിന്റെ ഭാഗമായി സാമൂഹിക സമ്ബര്‍ക്കം അധികമായുളളവര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച 1,27,233 സാമ്ബിളുകളില്‍ നിന്ന് 1254 എണ്ണം നെഗറ്രീവായി. സംസ്ഥാനത്ത് ആകെ 174 ക്ളസ്‌റ്ററുകള്‍.
രോഗവ്യാപനം കൂടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകും. ഇവിടെ അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ നടപടിയെടുക്കും. കൊവിഡ് സുരക്ഷക്കുളള പൊലീസ് നടപടികള്‍ കര്‍ശനമാക്കി. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് ഇതിന്റെ ചുമതലയുണ്ടാകുക. മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകളുടെ അകലം ഉറപ്പാക്കാന്‍ പൊലീസ് നിരീക്ഷണമുണ്ടാകും. സമ്ബര്‍ക്കത്തിലുളളവരെ കണ്ടെത്താന്‍ അന്വേഷണ സംഘമുണ്ടാകും. പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേക്ക് ഭാഗികമായി അടച്ചിടുകയാണ്. എന്നാല്‍ ഇത് പൊലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. അണുനശീകരണം പൂര്‍ത്തിയായാല്‍ ആസ്ഥാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.
തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലം ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്ക് പനി ലക്ഷണം കണ്ട് പരിശോധിച്ചു, 57 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ആലുവ, പശ്ചിമ കൊച്ചി ക്ളസ്‌റ്ററില്‍ സ്ഥിതി ഗുരുതരമാണ്. 51 ക്ളസ്‌റ്ററുകളില്‍ നില മാറ്റമില്ല. കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന രീതി പോലീസിന് തീരുമാനിക്കാം. ഒരു വാര്‍ഡ് മുഴുവന്‍ അടച്ചിടേണ്ടതില്ല. പ്രൈമറി സെക്കന്ററി സമ്ബര്‍ക്കമുളളവര്‍ താമസിക്കുന്നയിടവും കണ്ടെയിന്‍മെന്റ് സോണാണ്. സമ്ബര്‍ക്കപട്ടികയിലുളളവര്‍ നെഗറ്രീവായാലേ കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാതാകൂ.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.