സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ്: 24 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത്  ഇന്ന് 82 പേര്‍ക്ക്  കൊവിഡ്: 24  പേര്‍ക്ക് രോഗമുക്തി
June 03 19:30 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഇതര സംസ്ഥാനത്തുനിന്നുവന്നവരില്‍ 19 പേരുമുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.അഞ്ചു പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം പടര്‍ന്നിട്ടുള്ളത്.

ഇന്ന് 24 പേര്‍ക്ക് രോഗ മുക്തിയുണ്ടായി. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 128 ആയി ഉയര്‍ന്നു. നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂര്‍ രണ്ട് കാസര്‍കോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.

കൊവിഡ് 19 വൈറസ് ബാധ സമ്ബര്‍ക്കത്തിലൂടെ പടരുന്നതിന്റെ തോത് പിടിച്ച്‌ നിര്‍ത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് നിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ രോഗമുള്ളവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. എന്നാല്‍, സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നതിന്റെ തോത് പിടിച്ച്‌ നിര്‍ത്താന്‍ നമുക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ജൂണ്‍ രണ്ടു വരെ 140 വിമാനങ്ങളാണ് കേരളത്തിലെത്തിയത്. 24,333 പേരാണ് ഇതുവരെ വിമാനങ്ങളില്‍ കേരളത്തില്‍ എത്തി. മൂന്ന് കപ്പല്‍ വഴി 1488 പേരും നാട്ടിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.