സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്: രണ്ടിടത്ത് സാമൂഹിക വ്യാപനം

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്: രണ്ടിടത്ത് സാമൂഹിക വ്യാപനം
July 17 18:58 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആകെ കൊവിഡ് കേസുകള്‍ 11,066 ആയി ഉയര്‍ന്നു. ഇതുവരേയില്ലാത്തത്ര ഉയരത്തിലേക്കാണ് ഇന്നത്തെയും കണക്കുകള്‍. പരിഭ്രാന്തിയും ഭീതിയും തീരപ്രദേശങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഒരുപോലെ ഗ്രസിച്ചു കഴിഞ്ഞു. ഇന്നും ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. തീരമേഖലയില്‍ അതിവേഗ വൈറസ് വ്യാപനം.
തൃശൂര്‍ ജില്ലയിലെ ഷൈജുവാണ് മരിച്ചത്. കഴിഞ്ഞ 14ന് ആത്മഹത്യ ചെയ്ത വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൊവിഡ് മരണപട്ടികയില്‍ ഉള്‍പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

791 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇതില്‍ 532 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 കേസുകളുടെ ഉറവിടമറിയില്ല. 135പേര്‍ വിദേശങ്ങളില്‍ നിന്നു വന്നവരും മറ്റു സംസ്ഥാനത്തുനിന്നുവന്ന 98 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.

രോഗം സ്ഥിരീകരിച്ചവരില്‍ 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. 133 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. തീര പ്രദേശങ്ങളിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷമായി തുടരുന്നത്.പൂന്തുറ പുല്ലുവിള എന്നിവിടങ്ങളില്‍ സാമൂഹികവ്യാപനം ഉണ്ടായതായിവേണം കണക്കാക്കാനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പുല്ലുവിളയില്‍ മാത്രം 97 പേരില്‍ നടത്തിയ പരിശോധനയില്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50പേരില്‍ നടത്തിയ പരിശോധനയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതുക്കുറുശ്ശിയില്‍ 75 പേരില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ 85പേരില്‍ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 246 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1052 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9.

24 മണിക്കൂറിനിടെ 14602 സാമ്ബിള്‍ പരിശോധിച്ചു. 188400 പേര്‍ നിരീക്ഷണത്തില്‍. 6029 പേര്‍ ചികിത്സയിലുണ്ട്. 275900 സാമ്ബിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. 7610 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 88903 സാമ്ബിളുകള്‍ ശേഖരിച്ചു. 84454 നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.