സംസ്ഥാനത്ത് ഇന്ന് 7789 കോവിഡ്; 7082 പേര്‍ക്ക് രോഗമുക്തി

by Vadakkan | 15 October 2020 7:00 PM

തിരുവനന്തപുരം: ഇന്ന് 7789 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 23 മരണവും സ്ഥിരീകരിച്ചു. 6486 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 1049 പേരുടെ രോഗത്തിന്റെ ഉറവിടമറിവായിട്ടില്ല. 7086 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 94,517പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
കോഴിക്കോടും എറണാകുളത്തുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കോഴിക്കോട്ട് 1246 പേര്‍ക്കും എറണാകുളത്ത് 1209 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇന്നലെ വരെ മലപ്പുറം ജില്ലയിലായിരുന്നു കൂടുതല്‍ രോഗികള്‍. 50154 സാമ്ബിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 3,10,140 കേസുകളാണ്. 93,837 ആക്ടീവ് കേസുകളുണ്ട്. 2,15,149 പേര്‍ രോഗമുക്തി നേടി. 1067പേര്‍ മരിച്ചു. കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് കണക്കുകള്‍. പത്ത് ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തുണ്ട്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകള്‍ നമ്മള്‍ കൂട്ടി. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ 1,07,820 ആണ്. ഇന്ത്യയില്‍ അത് 86,792 മാത്രമാണ്.

രോഗവ്യാപനം കൂടിയെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ വളരെ കുറവാണ്. ദേശീയതലത്തില്‍ മരണനിരക്ക് 1.6ശതമാനമാണ്. കേരളത്തില്‍ 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് 10 ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തിലത് 31മാത്രമാണ്. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവാണിതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Source URL: https://padayali.com/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-7789-%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a1/