സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 83 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 83 പേര്‍ക്ക്
June 11 18:55 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. അതേസമയം 62 പേര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിട്ടുമുണ്ട്. രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ രോഗബാധിതര്‍ 37 പേരാണ്. അതേസമയം, സമ്ബര്‍ക്കത്തിലൂടെ രോഗം വന്നത് 14 പേര്‍ക്കാണ്.

തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 10 വീതം, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്. അതേസമയം ഇന്ന് രോഗമുക്തി നേടിയവരുടെ കണക്കുകള്‍ ഇനി പറയുന്നതാണ്.

തിരുവനന്തപുരം 16, പാലക്കാട് 13, കണ്ണൂര്‍ 8, തൃശൂര്‍ 7, എറണാകുളം 6, കാസര്‍ഗോഡ് 5, കോഴിക്കോട് 3, മലപ്പുറം 2, കൊല്ലം 2. സംസ്ഥാനത്ത് ഇന്ന് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും തൃശൂരില്‍ നാല് ശുചീകരണ പ്രവര്‍ത്തകര്‍ക്കും രോഗം വന്നിട്ടുള്ളതായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 133 ആയി ഉയര്‍ന്നിട്ടുമുണ്ട്. അതേസമയം 35 സ്ഥലങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. കൊവിഡ് നിരീക്ഷണ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുതുക്കിയിട്ടുണ്ട്. വിദേശത്തുനിന്നും വരുന്നവര്‍ക്ക് വീട്ടിലായിരിക്കും നിരീക്ഷണം ഏര്‍പ്പെടുത്തുക. വീട്ടിലുള്ളവര്‍ക്ക് ബോധവത്കരണം നടത്തണം. മുഖ്യമന്ത്രി പറഞ്ഞു.

ഇവര്‍ വീടുകളില്‍ എത്തിയെന്ന് പൊലീസുകാര്‍ ഉറപ്പാക്കണം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള സംവിധാനമുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തുകയും വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. പഞ്ചായത്തില്‍ വാര്‍ഡ് തലത്തിലാകും കണ്ടെയിന്മെന്റ് സോണുകള്‍ ഇനി നിശ്ചയിക്കുക. നഗരസഭകളില്‍ സബ് വാര്‍ഡ് തലത്തിലും കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.