സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗബാധിതര്‍ 885; സമ്പര്‍ക്കത്തിലൂടെ 724 പേര്‍

by Vadakkan | 24 July 2020 7:53 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 885 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗം ബാധിച്ചവരെക്കാള്‍ ഭേദമായവരുടെ എണ്ണം കൂടുതലാണ് എന്നത് ആശ്വാസത്തിന് വകയായി. 968 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 7244 പേര്‍ക്ക് രോഗം വന്നത് സമ്ബര്‍ക്കത്തിലൂടെയാണ്. വിദേശത്ത് നിന്നും വന്നവര്‍ 64, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 68 ആണ്. നാലുപേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

രോഗബാധിതരുടെ ജില്ല തിരിച്ചുള‌ള കണക്ക് ഇങ്ങനെ തിരുവനന്തപുരം 167, കൊല്ലം 133, കാസര്‍ഗോഡ് 106, കോഴിക്കോട് 82, എറണാകുളം 69, പാലക്കാട്-മലപ്പുറം 58, കോട്ടയം 50,ആലപ്പുഴ 44, തൃശൂര്‍ 33,ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15. ആരോഗ്യ പ്രവര്‍ത്തകരില്‍ 24 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമില്ലാത്ത കേസുകള്‍ 56 ആണ്. നാലുപേര്‍ മരിച്ചു. കാസര്‍ഗോഡ് ചിറ്റാരി മാധവന്‍, ആലപ്പുഴ കലവൂര്‍ സ്വദേശിനി മറിയാമ്മ, തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മുരുകന്‍, കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിനി ഹയറൂനീസ എന്നിവരാണിത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്‍ക്കാണ്. കേരളത്തില്‍ മരണത്തില്‍ മരണ നിരക്ക് കുറക്കാനായി.0.31% ആണിത്. രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 9371 ആണ്. 453 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള‌ളത്. കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 25,160 സാമ്ബിളുകളാണ് പരിശോധനക്ക് അയച്ചു. ആകെ 84 ലാബുകളില്‍ പരിശോധന അനുമതിയുണ്ട്. 9 സ‌ര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അനുമതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് രോഗസ്ഥിതി ആശങ്കാ ജനകമാണ്. ഇവിടെ അഞ്ച് ലാര്‍ജ് ക്ള‌സ്‌റ്റര്‍ കമ്മ്യൂണി‌റ്റികളില്‍ രോഗം പടരുകയാണ്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി,അഞ്ചുതെങ്ങ്, ബീമാപ്പള‌ളി എന്നിവയാണ് ലാര്‍ജ് ക്ള‌സ്‌റ്റര്‍ കമ്മ്യൂണി‌റ്റികള്‍. പുല്ലുവിളയില്‍ പരിശോധിച്ചവരില്‍ 42.92% പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കെയര്‍ഹോമുകളിലെ രോഗവ്യാപനവും ഗൗരവതരമാണ്. ഇവിടെ സന്ദര്‍ശകരെ വിലക്കും. എറണാകുളം ജില്ലയില്‍ വൃദ്ധജന ഹോമുകളില്‍ സ്ഥിതി രൂക്ഷമാണ്. കെയര്‍ഹോമുകളില്‍ ജീവനക്കാര്‍ പുറത്ത് സഞ്ചരിക്കരുത്. ആലുവയില്‍ രോഗവ്യാപനം ശക്തമാണ്. ഇവിടെ ആലുവയുടെ സമീപ പഞ്ചായത്തുകളിലും കേസുകള്‍ കൂടുതലാണ്. തൃശൂരും സമ്ബര്‍ക്കവ്യാപനം കൂടുതലാണ്. ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം ആയിരത്തിലധികമായി. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്ന് മുരിയാട്ടേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടമായി പ്രാധമികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പരിശോധനയില്‍ ഇന്ത്യയില്‍ മൂന്നാമതാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Source URL: https://padayali.com/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d/