യുഎസില്‍ കാണാതായ മലയാളി ദമ്ബതികളുടെ വളര്‍ത്തുമകളായ കേസില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റില്‍. ഷെറിന് മാത്യൂസിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മൂന്നു വയസ്സുകാരി ഷെറിന്റെത് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചതായാണ് സൂചനയുള്ളത്. വെസ്ലിയുടെ കാറിനുള്ളില്‍ നിന്ന് നിര്‍ണായക തെളിവ് ലഭിച്ചതായാണ് വിവരം.
വളര്‍ത്തച്ഛന്റെ മൊഴി ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ടെക്സാസില്‍ 15 ദിവസം മുമ്ബാണ് ഷെറിനെ കാണാതായത്. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
ഷെറിന് മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് പോലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് കുഞ്ഞിന്റെ മൃതദേഹം ഷെറിന്റെതു തന്നെയാണെന്ന് പോലീസ് സംശയിക്കുന്നതിനുള്ള കാരണം.
നേരത്തെ വെസ്ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇയാളുടെ പാസ്പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വെസ്ലിയുടെ മൊഴിയിലെ വൈരുദ്ധ്യവും ദുരൂഹമാണെന്ന്് പോലീസ് അറിയിച്ചിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.