ഷിബു നെടുവേലിയുടെ വ്യാജപ്രചരണത്തിന് ഫിന്നി പി. മാത്യു നല്‍കിയ മറുപടിയുടെ പൂര്‍ണ്ണരൂപം

ഷിബു നെടുവേലിയുടെ വ്യാജപ്രചരണത്തിന് ഫിന്നി പി. മാത്യു നല്‍കിയ മറുപടിയുടെ പൂര്‍ണ്ണരൂപം
May 06 21:10 2019 Print This Article

വ്യാജം പ്രസ്താവിക്കുകയും ഭോഷ്ക്ക് ദര്ശിക്കുകയും ചെയ്യുന്നവര്ക്ക് അയ്യോ കഷ്ടം!’

നന്മയെക്കാള്‍ തിന്മയേയും നീതി സംസാരിക്കുന്നതിനേക്കാള്‍ വ്യാജത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്ന (സങ്കീ. 52:3) നേതാക്കള്‍ ദൈവസഭക്ക് ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്.

സാങ്കല്‍പിക കഥകള്‍ മെനഞ്ഞുണ്ടാക്കുകയും അത് പ്രചരിപ്പിച്ച് നിര്‍വൃതി അടയുകയും ചെയ്യുന്നത് ഒരു തരം മാനസിക രോഗമാണ്. അത്തരത്തില്‍ ഒരാളായി ഐപിസി സംസ്ഥാന സെക്രട്ടറി അധ:പതിച്ചു പോയോയെന്ന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തികള്‍ തെളിയിച്ചു.

പാസ്റ്റര്‍ ഷിബു നെടുവേലിയുടെ മകന്‍ ജസ്റ്റിന്‍ നെടുവേലിയുടെ ഉടമസ്ഥതയില്‍ വല്ലപ്പോഴും പുറത്തിറക്കുന്ന ‘ഹാര്‍വെസ്റ്റ്’ എന്ന സ്വകാര്യ പ്രസിദ്ധീകരണത്തിന്റെ 2019 ഏപ്രില്‍ ലക്കത്തില്‍ ഭൂരിപക്ഷവും സ്വയം പുകഴ്ചക്കും വ്യാജ വാര്‍ത്തകള്‍ക്കും മാത്രം മാറ്റി വച്ചിരിക്കുകയാണ്. (മാധ്യമ പ്രവര്‍ത്തനത്തിന്റെ ആദ്യ പാഠങ്ങള്‍ എങ്കിലും പഠിച്ചിട്ടാവണമായിരുന്നു പ്രസിദ്ധീകരണം തുടങ്ങാന്‍) അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ടി.എസ്. ബാലന്‍ മുതല്‍ ബെന്നി മുട്ടം വരെ’ എന്ന പാസ്റ്റര്‍ ഷിബു നെടുവേലിയുടെ കുറിപ്പ്.

ടി.എസ്. ബാലന്‍ മണ്‍മറഞ്ഞിട്ട് 4 വര്‍ഷം കഴിഞ്ഞു എന്ന ആദ്യവാചകം തന്നെ തെറ്റാണ്. അദ്ദേഹം മരിച്ചത് 2013 ജൂലൈ 24ന് ആണ്.

വേദശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ സംശയ നിവാരണത്തിനായി നിരവധി തവണ ബാലന്‍ സാറുമായി ഞാന്‍ ബന്ധപ്പെടുമായിരുന്നു. അദ്ദേഹവുമായി നല്ല സൗഹൃദം പുലര്‍ത്തിയിരുന്നെങ്കിലും അവസാനകാലത്ത് അദ്ദേഹത്തിന്റെ അതിരുകടന്ന വിമര്‍ശനങ്ങളേയും വ്യക്തിഹത്യയേയും അംഗികരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ ബാലന്‍സാറിനെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വ്യക്തികളില്‍ ഒരാളാണ് പാസ്റ്റര്‍ ഷിബു നെടുവേലി. ഇപ്പോള്‍ സ്വയം വിശുദ്ധനായി ഞെളിയുന്ന അദ്ദേഹം വചനം പോഷിണിയില്‍ ലേഖനം എഴുതിക്കുക മാത്രമായിരുന്നില്ല, ആദരണീയനായിരുന്ന പാസ്റ്റര്‍ ടി.എസ്. ഏബ്രഹാമിനും കുടുംബത്തിനുമെതിരായ വാര്‍ത്തകള്‍ നല്‍കുകയും ഡിഫന്‍ഡറില്‍ പ്രസിദ്ധീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിഞ്ഞിട്ടുണ്ട്.

പണവും പിന്തുണയും നല്‍കി പാസ്റ്റര്‍ ടി.എസ്. ബാലനെ സ്വന്തം കാര്യത്തിന് ഉപയോഗിച്ചിട്ടുള്ള പാസ്റ്റര്‍ ഷിബു നെടുവേലിക്കാണ് ബാലന്‍സാറിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ കൂടുതല്‍ ബാധ്യത.

നല്ല സൗഹൃദം പുലര്‍ത്തിയിരുന്ന എന്നോട് എന്നും കുശലം പറയുന്ന ഷിബുച്ചായന്‍ ദ്വിമുഖ വ്യക്തിത്വത്തിന് മകുടോദാഹരണമാണ് എനിക്കെതിരെ എഴുതിയ കല്ലുവച്ച നുണകള്‍!

ജയിലിലടക്കപ്പെട്ട ടി.എസ്. ബാലന് ജാമ്യക്കാരനെ തേടി ഞാന്‍ പാസ്റ്റര്‍ ഷിബു നെടുവേലിയെ വിളിച്ചു എന്നത് പച്ചക്കള്ളമാണ്. ഇങ്ങനെ ഒരു സംഭവം നടന്നതായി ഞാന്‍ കേട്ടിട്ടു പോലുമില്ല. സഭാ നേതാവും കൃപാവര പ്രാപ്തനുമെന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്ന പാസ്റ്റര്‍ ഷിബു നെടവേലിക്ക് ഇത്രവലിയ വ്യാജം പറയാന്‍ കഴിയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്ന ബാലന്‍ സാറിനോ കുടുംബത്തിനോ എന്നെ പോലെ ഒരു സാധാരണക്കാരന്റെ സഹായം ഒരിക്കലും ആവശ്യമുണ്ടായിരുന്നില്ല. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഞാന്‍ അങ്ങയെ വെല്ലുവിളിക്കുന്നു.

ഐപിസി ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ കെ.സി. ജോണുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞ പ്രസ്താവന സത്യമാണെന്ന് ഒരിക്കല്‍കൂടെ തെളിഞ്ഞിരിക്കുകയാണ്. ”പാസ്റ്റര്‍ ഷിബു നെടുവേലി പറയുന്നതിനെ 10 കൊണ്ട് ഹരിച്ചിട്ട് ബാക്കിയുള്ളതു വിശ്വസിച്ചാല്‍ മതി”- ഈ പ്രസ്താവന അന്വര്‍ത്ഥമാക്കുന്നതാണ് പാസ്റ്റര്‍ ഷിബു നെടുവേലിയെന്ന മഹത് വ്യക്തിത്വം.

പരേതനായ പാസ്റ്റര്‍ ടി.എസ്. ഏബ്രഹാമിന്റെ കുടുംബവുമായി പുലര്‍ത്തിവരുന്ന ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്നതിനും എന്നെ സ്‌നേഹിക്കുന്ന ആദരണീയരായ നൂറുകണക്കിനു ദൈവദാസന്മാരുടേയും വിശ്വാസികളുടെയും മുന്നില്‍ വിമതനായി ചിത്രീകരിക്കുന്നതിനുമുള്ള വിഫലശ്രമമാണ് ഇതിന്റെ പിന്നില്‍. എന്നാല്‍ വിശ്വാസ സമൂഹം അര്‍ഹിക്കുന്ന അവഗണനയോടെ ഇത് തള്ളി കളഞ്ഞിട്ടുണ്ട്.

രണ്ടര പതിറ്റാണ്ടു പിന്നിടുന്ന എന്റെ മാധ്യമ പ്രവര്‍ത്തനം തുറന്ന പുസ്തകമാണ്. ആരെയെങ്കിലും ബ്ലാക്‌മെയിലിംഗ് നടത്തിയതായി തെളിയിക്കാന്‍ പാസ്റ്റര്‍ ഷിബു നെടുവേലിയെ വെല്ലുവിളിക്കുന്നു.

സ്വര്‍ഗീയധ്വനി പത്രവും ഞാനും ഏതന്വേഷണവും നേരിടാന്‍ തയാറാണ്. ഐ.ടി. വിദഗ്ദനായ അങ്ങയുടെ ഭാര്യാ സഹോദരനെകൊണ്ടു തന്നെ എന്റെ കംമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കാന്‍ ഞാന്‍ വിനയ പൂര്‍വ്വം ക്ഷണിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സഭയുടെ പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയാറാകുമോ?

വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഒരാള്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ട്. അക്ഷരാഭ്യാസവും ധാരാളം വ്യക്തിബന്ധങ്ങളുമുള്ള ബെന്നി മുട്ടത്തിന് വാര്‍ത്തകള്‍ ലഭിക്കുന്നതിന് എന്നെ പോലെ ഒരാളുടെ സഹായം ആവശ്യമില്ല.

ഐപിസി തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട താങ്കള്‍ നടത്തുന്ന ജല്‍പനങ്ങള്‍ വിശ്വാസികളും ശുശ്രൂഷകന്മാരും തള്ളിക്കളയും. പണത്തിനും പ്രലോഭനങ്ങള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കും എന്നെ തളര്‍ത്തുവാന്‍ കഴിയുമെന്ന വ്യാമോഹം വേണ്ട. മുഖം മൂടി അഴിച്ചുവെച്ച് സത്യസന്ധമായി ഏല്‍പിച്ച ശുശ്രൂഷകള്‍ നിര്‍വഹിക്കുക.

അതിനായി ദൈവം സഹായിക്കട്ടെ.

– ഫിന്നി പി. മാത്യു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.