വാഷിംഗ്ടണ്‍: ചൈനയ്ക്ക് വീണ്ടും തിരിച്ചടിയുമായി അമേരിക്ക. ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്ബനികളെ അമേരിക്ക കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ കമ്ബനികളില്‍ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ചൈനയ്ക്കെതിരെ യുഎസിന്റെ നിര്‍ണായക നീക്കം. ചൈനീസ് സൈന്യവുമായി ഈ കമ്ബനികള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍.
ഷവോമി, ചൈന നാഷണല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്പ്പേറഷന്, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് മേക്കര്‍ സെമികണ്ടക്ടര്‍ മാനുഫാക്ട്ചറിംഗ് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് എന്നിവ ഉള്‍പ്പെടെയുള്ള കമ്ബനികളെയാണ് അമേരിക്ക കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊമാക്, ലോകോംഗ് ടെക്നോളജി കോര്പ്പറേഷന്, ഗോവിന് സെമികണ്ടക്ടര്‍ കോര്പ്പറേഷന്, ഗ്ലോബല്‍ ടോണ്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, മൈക്രോ ഫാബ്രിക്കേഷന്‍ എക്യുപ്മെന്റ് എന്നിവയാണ് കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റ് പ്രമുഖ കമ്ബനികള്‍.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.