ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍; ഐഎസ് ഭീകരരെന്ന് സംശയിക്കുന്നവരടക്കം 15 പേര്‍ കൊല്ലപ്പെട്ടു

ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍; ഐഎസ് ഭീകരരെന്ന് സംശയിക്കുന്നവരടക്കം 15 പേര്‍ കൊല്ലപ്പെട്ടു
April 27 15:26 2019 Print This Article

ശ്രീലങ്ക: ശ്രീലങ്കയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്നവരുള്‍ പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു എന്ന് സൈന്യം അറിയിച്ചു. . തീവ്രവാദവുമായി ബന്ധമുണ്ടെന്ന സംശയം നിഴലിക്കുന്ന ആളുടെ വീട് പരിശോധന നടത്തുന്നതിന്റെ ഭാഗമായി എത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും വെടിയുതിര്‍ക്കുകയും ചെയ്തു .

ഇതേ തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് ശക്തമായി തിരിച്ചും വെടിവെപ്പ് നടത്തുകയും ചെയ്തു .ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളും ആറു കുട്ടികളും കൊല്ലപ്പെട്ടു. മുന്നുപേരെ ഏറ്റമുട്ടലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങളും കണ്ടെടുക്കുകയും ചെയ്തു .

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ വീടുകളിലൊന്നില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്റെ പതാക, യൂണിഫോം എന്നിവയും കണ്ടെത്തി . 76 പേരാണ് ഇതുവരെ 253 പേര്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.