ശ്രീലങ്കന്‍ തീരം തൊട്ട് ബുറേവി ചുഴലിക്കാറ്റ്: രാവിലെ ഇന്ത്യന്‍ തീരത്തേക്ക് കേരളത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

by Vadakkan | 2 December 2020 11:09 PM

കൊളമ്ബോ: ശ്രീലങ്കന്‍ തീരം തൊട്ട് ബുറേവി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 90 കിമീ വരെ വേഗത്തിലാണ് ബുറേവി സഞ്ചരിക്കുന്നത്. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ തീരത്തോട് അടുക്കും.
സംസ്ഥാനത്ത് പ്രവേശിക്കും മുമ്ബ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിന് ഒപ്പം അതി തീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ അനുഭവപ്പെട്ടു തുടങ്ങും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Source URL: https://padayali.com/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d/