ശശികലയേയും ദിനകരനേയും എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി

ശശികലയേയും ദിനകരനേയും എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി
April 18 18:19 2017 Print This Article

ചെന്നൈ : പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയേയും പാര്‍ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനേയും എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി. തമിഴ്നാട് ധനമന്ത്രി ഡി ജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്.
മുഖ്യമന്ത്രി പളനിസ്വാമിയുടെ വസതിയില്‍ 20 മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിന്റെ തീരുമാനമാണിതെന്ന് ജയകുമാര്‍ വിശദീകരിച്ചു. പന്നീര്‍ശെല്‍വം പ്രധാന പദവിയോടെ പാര്‍ടിയില്‍ തിരിച്ചെത്തുമെന്നും പുതിയതായി രൂപീകരിക്കുന്ന കമ്മറ്റി പാര്‍ട്ടിയെ നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും 123 എംഎല്‍എമാരും എംപിമാരും പൊതുജനങ്ങളും ഒന്നിച്ചെടുത്തതാണ് തീരുമാനമെന്ന് ജയകുമാര്‍ വിശദീകരിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.