ശബരിമല: ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി

ശബരിമല: ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി
February 06 20:07 2019 Print This Article

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. കേ​സ് വി​ധി പ​റ​യാ​ന്‍ സുപ്രീം കോ​ട​തി മാ​റ്റി. ശ​ബ​രി​മ​ല കും​ഭ മാ​സ പൂ​ജ​ക​ള്‍​ക്കാ​യി തു​റ​ക്കു​ന്ന​തി​ന് മു​മ്ബ് വി​ധി​യു​ണ്ടാ​കി​ല്ല.

എ​ന്‍​എ​സ്‌എ​സി​നു വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​പ​രാ​ശ​ര​നാ​ണ് ഇന്ന് വാ​ദം ആ​രം​ഭി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ പ​ന്ത്ര​ണ്ടോ​ളം അ​ഭി​ഷാ​ഷ​ക​രാ​ണ് വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. എ​ല്ലാ​വ​രും വാ​ദി​ച്ച​ത് ഒ​രേ വാ​ദ​ങ്ങ​ളാ​ണെ​ന്നും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​ഴു​തി ന​ല്‍​കാ​മെ​ന്നും ‌ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് പ​റ​ഞ്ഞു. വാ​ദി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കാ​ത്ത അ​ഭി​ഭാ​ഷ​ക​ര്‍ ഫെ​ബ്രു​വ​രി 13ന് ​മു​ന്‍​പ് വാ​ദ​ങ്ങ​ള്‍ എ​ഴു​തി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക. നാ​ല് പേ​രു​ടെ വാ​ദം കേ​ട്ട​പ്പോ​ള്‍ കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ പി​ന്തു​ണ​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ധി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും സ​ര്‍​ക്കാരി​നുവേണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ന്‍ ജ​യ​ദീ​പ് ഗു​പ്ത കോ​ട​തി​യെ അ​റി​യി​ച്ചു.

ത​ന്ത്രി​ക്കു വേ​ണ്ടി വി. ​ഗി​രി, ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നു വേ​ണ്ടി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി തു​ട​ങ്ങി​യ​വ​രാ​ണ് ഹാ​ജ​രാ​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്‍​ജ​ന്‍ ഗൊ​ഗോ​യ്, ജ​ഡ്ജി​മാ​രാ​യ റോ​ഹി​ന്‍റ​ന്‍ ന​രി​മാ​ന്‍, എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ഇ​ന്ദു മ​ല്‍​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണു ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.