ശബരിമല: സര്‍ക്കാരിനെ അഭിനന്ദിച്ച് സ്വാമി അഗ്‌നിവേശ്‌

ശബരിമല: സര്‍ക്കാരിനെ അഭിനന്ദിച്ച് സ്വാമി അഗ്‌നിവേശ്‌
November 22 20:33 2018 Print This Article

ആര്യസമാജത്തിന്റെ മുന്‍ സാരഥിയായ് സ്വാമി അഗ്നിവേശ് സർക്കാരിനെ അഭിനന്ദിച്ചു.  ടൊറന്റോയില്‍ വേള്‍ഡ് റിലീജിയസ് പാര്‍ലമെന്റില്‍ പങ്കെടുത്ത് മടങ്ങുംവഴി ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി.

ശബരിമലയിലെ സുപ്രീംകോടതി വിധിക്കു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും ഏറ്റവും വലിയ ധര്‍മ്മശാസ്ത്രം ഇന്ത്യന്‍ ഭരണഘടനയാണ്. അതനുസരിച്ചാണ്‌ കോടതി വിധിയെന്നും സ്വാമി അഗ്നിവേശ്‌ പറഞ്ഞു പുരോഗമന ശക്തികള്‍ക്ക് പിന്തുണയുമായി ഡിസംബര്‍ 1 മുതല്‍ 4 വരെ താന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന മീറ്റിംഗുകളില്‍ പങ്കെടുക്കുമെന്നും പറയാനിടയായി വിദ്യാഭ്യാസമുള്ളതു  കൊണ്ട് പുരോഗമനാശയങ്ങള്‍ ഉണ്ടാകണമെന്നില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ പ്രസക്തമാണ്

ഇന്ത്യയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണ് എന്നും ഇപ്പോൾ നാം മിണ്ടാതെ അലസരായി ഇരിക്കേണ്ട സമയമല്ലിത് എന്നും അദ്ദേഹം ഓർപ്പിച്ചു. മോഡി പ്രധാനമന്ത്രി ആയശേഷം സ്ഥിതിഗതികള്‍ വഷളായി. ഇലക്ഷന്‍ പ്രചാരണകാലത്തേ അത് പ്രകടമായിരുന്നു. അമിത് ഷായും കൂട്ടരും ഭരണഘടനയേയും സുപ്രീം കോടതിയേയും ധിക്കരിക്കുന്നു. ഇന്ത്യയുടെ ധര്‍മ്മശാസ്ത്രമാണ് ഭരണഘടന. കോടതിയെ ധിക്കരിക്കുമ്പോള്‍ ഭരണഘടനയെയാണ്‌ ധിക്കരിക്കുന്നത്‌ എന്ന് കൂടി അദ്ദേഹത്തിന്റെ വാക്കുകളിൽ കാണുന്നു.

ഹിന്ദുമതം പൗരാണിക മതമാണെന്നും അതിനാല്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളിലും ഇതേപോലെ മാറ്റങ്ങള്‍ ഉണ്ടാകണം. മതത്തിന്റെ അന്തസത്തയിലേക്ക് മടങ്ങുകയാണ് വേണ്ടത്. കല്ലുകൊണ്ടുള്ള പ്രതിഷ്ഠയുടെ ബ്രഹ്മചര്യം സ്ത്രീകളെ കണ്ടാല്‍ എങ്ങനെയാണ് ഇല്ലാതാവുക. രാമനും കൃഷ്ണനുമൊക്കെ സ്ത്രീകളില്‍ നിന്നാണ് പിറവികൊണ്ടത്. ആര്‍ത്തവം അശുദ്ധമാണെന്നു പറയുന്നത് ഹീനമാണ്. സ്ത്രീകളെ ബഹുമാനിക്കുകയാണ് വേണ്ടത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.