ശബരിമലദര്‍ശനത്തിന് തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന ഇല്ല

ശബരിമലദര്‍ശനത്തിന് തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന ഇല്ല
November 15 13:04 2018 Print This Article

തിരുവനന്തപുരം: ശബരിമലദര്‍ശനത്തിന് കേരളത്തിലെത്തുമ്ബോള്‍ മുതല്‍ ശബരിമല ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നത് വരേ പൂര്‍ണ സുരക്ഷയും സര്‍ക്കാര്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി അയച്ച കത്തിന് പോലിസ് മറുപടി നല്‍കില്ലെന്ന് റിപോര്‍ട്ട്. എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള സുരക്ഷ അവര്‍ക്കും ഉറപ്പാക്കും.പ്രത്യേക പരിഗണന ആവശ്യമില്ലെന്നുമാണ് പോലിസ് നിലപാടെന്നാണ് വിവരം.

ദര്‍ശനം നടത്താതെ ഞങ്ങള്‍ കേരളം വിട്ടുപോവുകയുമില്ല. ആരൊക്കെ ഏതു തരത്തില്‍ ഞങ്ങളുടെ ക്ഷേത്രപ്രവേശനം തടയാന്‍ ശ്രമിച്ചാലും തടസപ്പെടുത്താന്‍ വരുന്നവരുടെ മുന്നിലൂടെ കൈകോര്‍ത്തുപിടിച്ച്‌ ഞങ്ങള്‍ ഗാന്ധിമാര്‍ഗ്ഗത്തില്‍ ക്ഷേത്രത്തില്‍ കയറിയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക, അക്രമത്തിനുള്ള ഏത് പ്രകോപനം ഉണ്ടായാലും, അവിടെ ദൗര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവം ഉണ്ടായാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനും കേരളത്തിന്റേയും കേന്ദ്രത്തിന്റേയും പോലിസിനും ആയിരിക്കുമെന്നുമാണ് തൃപ്തി ദേശായി അയച്ച കത്തില്‍ പറയുന്നത്..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.