വ്യാജ പ്രസ്താവനയുമായി ഐപിസി പ്രസിഡന്റ് ജേക്കബ് ജോൺ

വ്യാജ പ്രസ്താവനയുമായി ഐപിസി പ്രസിഡന്റ് ജേക്കബ് ജോൺ
February 04 01:35 2019 Print This Article

ഐപിസി പ്രസിഡന്റിന്റെ 16 കോടിയുടെ ഒരു പ്രകടന പത്രിക കണ്ടു. അതിലൂടെ ഈ വ്യാജൻ പടച്ചുവിട്ട പച്ച കള്ളങ്ങൾ ഇവിടെ തുറന്നു കാട്ടുന്നു.


1-) 2013 ലും 2016 ലും ഐപിസിയുടെ ജനറൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുവാൻ ദൈവം അവസരം നൽകി. ദൈവീക നിയോഗപ്രകാരവും ദൈവജനത്തിന്റെ പിന്തുണയും ആണ് അതിന്റെ പിന്നിൽ. എന്നു പറഞ്ഞാൽ ദൈവനിയോഗപ്രകാരം താൻ പ്രസിഡന്റ് ആയി എന്ന് ഒന്നാം വാദം. പ്രീയ ഐപിസി സഭാ വിശ്വാസികളെ, 2013 ൽ ഐപിസിയുടെ ജനറൽ ഇലക്ഷൻ നടക്കുമ്പോൾ ഇദ്ദേഹത്തിന്റെ എതിർ സ്ഥാനാർത്ഥി പാസ്റ്റർ. വത്സൻ എബ്രഹാം ആയിരുന്നു. അന്ന് ജേക്കബ് ജോൺ ഒരു നോട്ടീസ് ‘ജേക്കബ് ജോൺ Vs വത്സൻ എബ്രഹാം’ എന്ന തലക്കെട്ടിൽ ഇറക്കി വിതരണം ചെയ്തു. വത്സൻ എബ്രഹാം ഐപിസിയുടെ പേരു പറഞ്ഞു കോടിക്കണക്കിനു രൂപാ അടിച്ചു മാറ്റി സ്വന്തം പ്രസ്ഥാനം വളർത്തി എന്നതായിരുന്നു അതിലെ വിഷയം. അതുപറഞ്ഞു താഴ്ത്തിക്കെട്ടി അതിന്റെ പിന്നാലെ പല, പല നോട്ടീസുകളും പബ്‌ളിഷ്‌ ചെയ്താണ് ജേക്കബ് ജോൺ പ്രസിഡന്റ് ആയത്. അപ്പോൾ ദൈവ നിയോഗപ്രകാരം ആണ് താൻ പ്രസിഡന്റ് ആയത് എന്നുപറഞ്ഞാൽ നോമിനേഷൻ കൊടുത്തിട്ട് താൻ ഉപവസിച്ചും പ്രാർത്ഥിച്ചും ദിവസങ്ങൾ കഴിച്ചു. പിന്നീട് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ താൻ വിജയിച്ചു എന്നല്ലേ അർത്ഥം ? അങ്ങനെയെങ്കിൽ ഇദ്ദേഹത്തിന്റെ പ്രസ്താവന സത്യം ആയേനെ, പക്ഷേ അതല്ലല്ലോ വാസ്തവം. ഇപ്പോൾ നിലവിൽ ഉള്ള ഒരു എക്സിക്യൂട്ടീവ് ( ഷിബു നെടുവേലി ) ജനറൽ കൗൺസിലിൽവെച്ചു അന്നുപറഞ്ഞ ഒരു വാക്ക് ഇപ്പോൾ ഓർക്കുന്നു. അച്ചായനും ( ജേക്കബ് ജോൺ ) തറക്കളി കളിച്ചല്ലേ ജയിച്ചത്?
പാസ്റ്റർ. വത്സൻ എബ്രഹാം ഐപിസിയുടെ കോടിക്കണക്കിന് രൂപാ അടിച്ചുമാറ്റി എന്ന വ്യാജ ആരോപണം ഉന്നയിച്ച ജേക്കബ് ജോണിനോട് ഒരു ചോദ്യം ? ഇപ്പോൾ പാസ്റ്റർ. വത്സൻ എബ്രഹാം ഐപിസിയുടെ നേതൃത്വസ്ഥാനങ്ങളിൽ എങ്ങും ഇല്ലല്ലോ, എന്നിരുന്നാലും അദ്ദേഹത്തിന്റെ IGO എന്ന പ്രസ്ഥാനം ഇപ്പോഴും പഴയതുപോലെതന്നെ വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തനം നടത്തുന്നു. നേരത്തേ എപ്രകാരം ആയിരുന്നോ, അതുപോലെ തന്നെ ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നു. അപ്പോൾ IGO എന്ന പ്രസ്ഥാനത്തിലേക്ക് ഐപിസി വിശ്വാസികളുടെ ഒരു പൈസ പോലും ഇല്ലെന്നത് വാസ്തവമല്ലേ ?

2-) ആത്മീയ ഉണർവും 40 ദിവസ ഉപവാസ പ്രാർത്ഥനയും? ഇദ്ദേഹം കുമ്പനാട് കോംമ്പൗണ്ടിൽ കുടിൽ കെട്ടി 40 ദിവസം ഉപവസിച്ചു പാവങ്ങളായ വിശ്വാസികളെ ചതിച്ചു.
പപ്പാക്ക് വേണ്ടി കുറച്ചു സേവകവൃന്ദങ്ങളെ ഇദ്ദേഹം പത്താൻകോട്ടു നിന്നും ഇറക്കുമതി ചെയ്തു. അതിലെ ഒരു വ്യക്തി പപ്പാക്ക് ആരും അറിയാതെ കട്ട തൈരിൽ പഞ്ചസാര ഇട്ടും ( ലസി ) ചൂടു പാലിൽ ഹോർലിക്സ് കലക്കി ഫ്ലാസ്കിൽ കൊണ്ടുവന്നതും, മിനറൽ വാട്ടറിന്റെ ഒഴിഞ്ഞ ബോട്ടിലിൽ ഇളനീർ ( കരിക്കിൻ വെള്ളം ) നിറച്ച് എത്തിച്ചതും, പാസ്റ്റർ. കെ.എം.ജോണിനുവേണ്ടി ഓഫീസ് മുറിയായി പണിത ആ മുറിയിൽ 40 ദിവസത്തേക്കുവേണ്ട മൊത്തം എനർജി ഡ്രിങ്ക്സ് ഇറക്കി മുറി നിറച്ചത് എല്ലാവർക്കും അറിയാവുന്ന ചരിത്രം. ഈ നോർത്ത് ഇന്ത്യൻ സേവകരാണ് എന്നും പാതിരാത്രിയിൽ പപ്പാക്ക് കലം ബിരിയാണി കൊണ്ടുവരുന്നതും, എല്ലാ ദിവസവും രാവിലെ 5 മണിക്ക് ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെ സഹോദരിയുടെ വീട്ടിൽ വണ്ടിയിൽ കൊണ്ടുപോയി വയർ നിറച്ചു ഭക്ഷിച്ചിട്ടു വീണ്ടും കുടിലിൽ കൊണ്ടുവന്നു കിടത്തുന്നതും. അങ്ങനെ ജനത്തെ ഒന്നടങ്കം ചതിച്ചു. ഷിബു നെടുവേലിയുടെ ഭാഷ കടം എടുത്തു ഒരിക്കൽ കൂടി പറയട്ടെ. ഇദ്ദേഹം വെറും തറക്കളി കളിച്ചാണ് ഐപിസിയുടെ ജനറൽ പ്രസിഡന്റ് ആയത്. താങ്കൾ പ്രസിഡന്റ് ആയതിനു ശേഷം എത്ര സഭകൾ കൂടി? എത്ര വിശ്വാസികൾ കൂടി ? ഏതു സ്റ്റേറ്റിലാണ് ആത്മീയ ഉണർവ്വ് ഉണ്ടാക്കിയത് ?

3-) ഇദ്ദേഹം പ്രസിഡന്റ് ആയതിനു ശേഷമാണ് കൺവൻഷന് വരുന്നവർക്ക് സൗജന്യ ഭക്ഷണം കൊടുത്തത് എന്നത് മറ്റൊരു വ്യാജ പ്രസ്താവന.

2011 – 2013 വരെയുള്ള കാലയളവിൽ വെറും ജനറൽ കൗൺസിൽ അംഗം മാത്രമായിരുന്ന ജേക്കബ് സ്വയം അവകാശപ്പെടുന്നത് ഇദ്ദേഹമാണ് കൺവൻഷന്‌ ഫ്രീ ആയി ഭക്ഷണം കൊടുത്തതെന്ന്. സമൂഹത്തെ കള്ളം പറഞ്ഞു വശീകരിക്കുന്ന ഈ ചീഞ്ഞ സ്വഭാവം ജേക്കബ് ജോൺ നിർത്തണം. ഈ പ്രസ്താവന കളളം, പച്ചക്കള്ളം. ബ്രദർ. ജോൺ ജോസഫ് അടങ്ങിയ ശക്തമായ ടിം ആയിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ജേക്കബ് ജോൺ പ്രസിഡന്റ് ആയത് 2013 ലെ ജനറൽ കൺവൻഷന് ശേഷം ആണ്. അന്ന് ബഹുമാനപ്പെട്ട ജോൺ ജോസഫ് ജനറൽ ട്രഷറാറും. 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ബ്രദർ. ജോൺ ജോസഫിന്റെ നേതൃത്വത്തിൽ ഏറ്റവും സ്വാദിഷ്ടമായ ആഹാരം അവിടെ വന്നവർക്കെല്ലാം കൊടുത്തിട്ടുണ്ട്. എന്നാൽ 2016 -ൽ ജേക്കബ് ജോൺ അമേരിക്കയിൽ വന്നപ്പോൾ മാത്രമാണ് ഇദ്ദേഹം ആഹാരത്തിനായി പണപ്പിരിവ് നടത്തിയതും അത് സജി പോൾ എന്ന വ്യക്തിയെ ഏൽപ്പിച്ചതും ആ പണം ഐപിസിയുടെ അക്കൗണ്ടിൽ കൂടി അല്ലാതെ കോട്ടയം സെമിനാരിയുടെ അക്കൗണ്ടിൽക്കൂടി വഴിമാറ്റി മാറിയെടുത്തതും അത് ഐപിസിയുടെ അക്കൗണ്ടിൽ വരാതെ ജേക്കബ് ജോണിന്റെ ശിങ്കിടികളെ ഭക്ഷണ ക്രമീകരണം ഏല്പിച്ചതും, പിന്നീട് ആ സംഭവം വിവാദം ആയതും ഐപിസിക്കാർക്കു നന്നായി അറിയാം. താങ്കളുടെ മനോനിലക്ക് തെറ്റ് പറ്റിയെങ്കിൽ പോയി ഡോക്ടറെ കാണണം എന്നാണ് വിശാസികളുടെ അഭിപ്രായം. കള്ളം പറഞ്ഞു സ്വയം ആശ്വസിക്കുന്നതും ചില രോഗ ലക്ഷണങ്ങൾ കൂടിയാണ് പപ്പാജി .

4-) 16 കോടി രൂപയുടെ വികസനം കുമ്പനാട്ട് നടത്തി എന്നാണ് ജേക്കബ് ജോണിന്റെ അവകാശ വാദം.
മൂന്ന് സ്ഥലങ്ങൾ വാങ്ങാൻ ഐപിസി ചിലവാക്കിയത് 6 കോടി 63 ലക്ഷത്തി 13 ആയിരത്തി 100 രൂപ. ( 66,313,100 ) ഹെഡ് ക്വാർട്ടേഴ്‌സ് ബ്ലോക്ക് പണിയാൻ ചിലവഴിച്ചത് 1 കോടി 80 ലക്ഷം രൂപാ. കൗൺസിൽ ഹോളും എലവേറ്റർ എന്നിവക്ക് 60 ലക്ഷം രൂപാ. മൊത്തം 9 കോടി 3 ലക്ഷത്തി 13 ആയിരത്തി 100 രൂപയുടെ (90,313,100)വികസന പ്രവർത്തനമാണ് കഴിഞ്ഞ 6 വർഷമായി കുമ്പനാട്ട് നടത്തിയത്. അതിൽ ബാങ്കിൽ നിന്നും ലോൺ എടുത്തത് 1 കോടി 60 ലക്ഷം രൂപാ ( എന്നാൽ ഇദ്ദേഹത്തിന്റെ പ്രസ്താവനയിൽ വ്യാജം പറഞ്ഞിരിക്കുന്നു. അത് 1 കോടി 30 ലക്ഷം എന്നാണ് എഴുതുയിരിക്കുന്നത് ) ഓഫീസ് ബ്ലോക്കിന് മുകളിൽ മുറികൾ പണിയാൻ 10 ലക്ഷം രൂപക്ക് ഓരോ AC റൂം കൊടുക്കാം എന്നുപറഞ്ഞു വിദേശികളായ കൗൺസിൽ അംഗങ്ങളായ 18 പേരിൽ നിന്ന് 10 ലക്ഷം രൂപാ വെച്ചു 1 കോടി 80 ലക്ഷം രൂപാ പിരിച്ചു.
അമേരിക്കയിലെ റീജനുകൾ, സഭകൾ, വ്യക്തികൾ എന്നിവർ വടക്കേ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുത്ത സാമ്പത്തികം അതിനായി റിസർവ് ചെയ്തിരുന്നത് 60 ലക്ഷം രൂപയും മുടിച്ചു തീർത്തു. ഐപിസിക്ക് 40 ലക്ഷം രൂപാ FD ആയി ഉണ്ടായിരുന്നത് ഇല്ലായ്മ ചെയ്തു. ( ബാങ്ക് ലോൺ, മിഷൻ ഫീൽഡിലേക്ക് ഉണ്ടായിരുന്നത്, FD കിടന്നത്, 10 ലക്ഷം വെച്ചു റൂം വിറ്റ് കിട്ടിയ 1 കോടി 80 ലക്ഷം…. Etc എല്ലാം കൂടി ഇങ്ങനെ എടുത്ത 4 കോടി രൂപ ) ബാക്കി എല്ലാം കൂടി കണക്കു കൂട്ടിയാൽ 5 കോടിക്കടുത്ത രൂപയാണ് ജേക്കബ് ജോണിന്റെ സംഭാവനയായി പിരിച്ചു കിട്ടിയത്. പിന്നെ കുറച്ചു അമേരിക്കൻ യാത്രയിൽ 2016 -2017 കൺവൻഷൻ ഫുഡ് ഇനത്തിൽ പിരിച്ചത് എല്ലാം കൂടി കൂട്ടിയാലും ഐപിസിയിൽ വന്നത് 6 കോടിയിൽ താഴെ മാത്രം കുമ്പനാട്ട് ചിലവഴിച്ചിട്ട് ഒറ്റ അടിക്ക് 16 കോടി ആക്കിയത് ശരിയാണോ പ്രസിഡന്റെ ? അങ്ങനെയെങ്കിൽ ബാക്കി 10 കോടി രൂപാ എവിടെ പോയി ? അമേരിക്കൻ യാത്രയിൽ ഐപിസിക്കു കിട്ടിയ എത്ര കോടി രൂപ അമേരിക്കയിൽ ഇദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ള ( ബാങ്ക് ഓഫ് അമേരിക്ക, ചേസ് ബാങ്ക് ) ബാങ്ക് അക്കൗണ്ടിലൂടെയും ബിനാമിയുടെ അക്കൗണ്ടിലൂടെയും മാറി സ്വന്തം ആക്കി ?

5-) ഭാഗീകമായി നിർമ്മാണഘട്ടത്തിൽ ഇരിക്കുന്ന ഡോർമെറ്ററി, ബ്രദേഴ്‌സ് ഡോർമെറ്ററി, സിസ്റ്റേഴ്സ് ഡോർമെറ്ററി, അതെവിടെയാണന്നുകൂടി വ്യക്തമാക്കുമോ ? ഐപിസിയിലെ ഒരു കൗൺസിൽ/ എക്സിക്യൂട്ടീവ്‌ അംഗങ്ങൾക്കും അറിയില്ല …

6-) സ്റ്റേജ്, സ്റ്റേജിന്റെ അടിയിലെ പ്രയർ ചേമ്പർ നിർമ്മിച്ചു.
ഇത് സ്പോൺസർ ചെയ്തത് തിരുവല്ലയിലെ ഒരു ബ്ലേഡ് മാഫിയാ ആണന്നുള്ള കാര്യം ആർക്കാണ് അറിവില്ലാത്തത് ?

7-) മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിച്ചു എന്ന വ്യാജ പ്രസ്താവന. സത്യത്തിൽ താങ്കൾ എന്താണ് പറയുന്നത്. ഉമ്മൻ എബ്രഹാം പോലും സത്യം പറയുന്നത് 40 ലക്ഷം ചെലവുവന്നു എന്നാണ്. എന്നാൽ ജേക്കബ് ജോൺ അത് ഒരു കോടി രൂപ എന്നാക്കുന്നു. ഇന്നും ആ മാലിന്യപ്രശനം തുടരുകയും അതിന്റെ പ്രശനം പരിഹരിക്കാൻ താങ്കളും ജോയ് താനുവേലിയും മറ്റുള്ളവരും പഞ്ചായത്തും, ഗവൺമെന്റു ഓഫിസുകളും പോലീസ് സ്റ്റേഷനും കേറിയിറങ്ങുവല്ലേ ? ഇന്നുവരെ ഇതിനു പരിഹാരം ഉണ്ടായിട്ടില്ല. സീവേജ് പ്ലാന്റ് ഉണ്ടങ്കിലും അത് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി സ്റ്റോപ്പ് മെമ്മോ കൊടുത്തത് എന്തേ അങ്ങ് മറന്നത് ? 1 കോടി രൂപാ ചിലവഴിച്ചു നിർമ്മിച്ച പ്ലാന്റ് ഉയർത്തി കാണിക്കുന്നുണ്ടങ്കിലും 63 ലക്ഷം രൂപയുടെ ഒരു പ്ലാന്റ് അവിടെ മുൻപേ ഉണ്ടായിരുന്നു എന്നത് ഇദ്ദേഹത്തിന്റെ ഓർമ്മയിൽ വന്നില്ലേ ?

16 കോടി രൂപാ താൻ ചിലവഴിച്ചു എന്തൊക്കയോ വികസിപ്പിച്ചു എന്നു പറയുമ്പോൾ തന്നെ 1 കോടി 60 ലക്ഷം രൂപയുടെ ബാങ്ക് ലോൺ എന്തുകൊണ്ട് അടച്ചു തീർത്ത് ബാങ്കിന്റെ കൈയ്യിൽ ഉള്ള ഐപിസിയുടെ വസ്തുവിന്റെ ആധാരം തിരിച്ചെടുത്തില്ല ? ഇന്നും മാസം 2.5 ലക്ഷം രൂപാ പലിശ ഇനത്തിൽ ബാങ്കിന് കൊടുത്തുകൊണ്ടിരിക്കുകയല്ലേ ?

ഐപിസിയുടെ പ്രസിഡന്റ് ജേക്കബ് ജോൺ അവസരം കിട്ടുന്നിടത്തെല്ലാം പറയുന്ന ഒരു വ്യാജം തനിക്ക് ഈ ലോകത്ത് ഒരു സെന്റ് സ്ഥലം പോലും ഇല്ലന്നാണ്. പത്താൻകോട്ടും സമീപ പ്രദേശങ്ങളിലും ഉള്ള ഇദ്ദേഹത്തിന്റെ പേരിൽ വാങ്ങിക്കൂട്ടിയ സ്വത്തു വിവരം ആർക്കെങ്കിലും അറിയുമോ ? ഈ പ്രസിഡന്റ് പദവിയിൽ വന്നതിനു ശേഷം പത്താൻകോട്ട് ഇപ്പോൾ ഇത് നാലു നില കെട്ടിടമായി. മുമ്പ് വെറും രണ്ടു നില മാത്രമായിരുന്ന ഈ കെട്ടിടത്തിന്റെ മുകളിൽ ഹൈക്ലാസ് ഇന്റീരിയർ ഡിസൈനിംഗിൽ പണി കഴിപ്പിച്ച രണ്ടുനിലകൾ,

കോംബൗണ്ടിൽ ഒരു ഗസ്റ്റ് ഹൗസും, പാസ്റ്റർക്ക് ഒരു വീടും പണിതു. ഗസ്റ്റ് ഹൗസിനടുത്ത് കൺവൻഷൻ ഗ്രൗണ്ട് എന്നപേരിൽ ഏക്കറുകൾ വാങ്ങിക്കൂട്ടി. കണ്ടോൺമെൻറ് ഏരിയായിൽ കോടികൾ വിലയുള്ള രണ്ടു സ്ഥലങ്ങൾ ജേക്കബ് ജോൺ വാങ്ങി. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, നോർത്തീസ്റ്റ് തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തദ്ദേശീയർക്ക് മാത്രമേ സ്വന്തമായി വസ്തുവകകൾ വാങ്ങാൻ അനുവാദം ഒള്ളു. എന്നാൽ ഈ അടുത്ത സമയത്ത് ഐപിസിയുടെ പേരിൽ വന്ന പണം വകമാറ്റി ചിലവഴിച്ച് ജേക്കബ് ജോൺ ഹിമാചൽ പ്രദേശിലെ ‘ യോൾ കാന്റ് ‘ എന്ന സ്ഥലത്ത് വളരെ മനോഹരമായ ഒരു സ്ഥലം വാങ്ങി. തദ്ദേശീയരായ പല പാസ്റ്റർമാരും വിശ്വാസികളും അവിടെ ഉണ്ടായിട്ടും അവരുടെ ആരുടേയും പേരിൽ വസ്തു വാങ്ങാതെ ഹിന്ദുവായ പ്രോപ്പർട്ടി ഡീഡ‌റിന്റെ ( ആധാരം ചെയ്യുന്ന ആൾ ) ഭാര്യയുടെ പേരിൽ രെജിസ്റ്റർ ചെയ്തു. എന്നാൽ ഇപ്പോൾ ആ ഹിന്ദു സഹോദരി അവരുടെ സ്വന്തസ്ഥലമായി അവർ അതിനെ മാറ്റിയെടുത്തു. ഇതറിഞ്ഞ ജേക്കബ് ജോണിന് ചില ദിവസങ്ങളായി ഉറക്കവും നഷ്ടപ്പെട്ടു.
ഇതൊക്കെ താങ്കൾക്ക് നിഷേധിക്കാൻ സാധിക്കുമോ ?
ദൈവത്തേയും ദൈവജനത്തേയും പ്രസ്ഥാനത്തേയും വഞ്ചിച്ച ഇദ്ദേഹം നീതിമാനാണോ ?
അപ്പോൾ ജേക്കബ് ജോൺ പതിനാറു കോടിയിൽ ബാക്കി കോടികൾ എവിടെ പോയി ? ആരുടെപേരിൽ ഡിപ്പോസിറ്റ് ചെയ്തു. മക്കൾ / മരുമക്കൾ/ ഭാര്യ എന്നിവരുടെ പേരുകളിൽ എത്ര കോടികൾ എത്രയൊക്കെ ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്തു പ്രസിഡന്റെ? ഇത് ഞങ്ങൾ പറഞ്ഞതല്ല, താങ്കൾ പറയഞ്ഞ കണക്കുകൾ ഒന്നു വിശകലം ചെയ്തു എന്നു മാത്രം. എന്നാൽ ഐപിസിയുടെ കണക്കു ഞങ്ങൾക്ക് വ്യക്തമാണ് അപ്പോൾ മുങ്ങിയ കോടികൾ എവിടെ ? അത് അന്വേഷിച്ചു സാംകുട്ടി നടക്കട്ടെ !!!

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉണ്ടാക്കിയ ഹണ്ട്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.