വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് അന്നാ കണ്ടത്തിൽ..

by padayali | 12 December 2016 10:33 PM

പ്രമുഖ ഡയറി ഫാം വ്യവസായിയായ ജൂബി പൗലോസിനെ തട്ടിക്കൊണ്ടു പോയ കേസിൽ സുവിശേഷ പ്രവർത്തകയായ അന്നാ കണ്ടത്തിലിന്‍റെ പങ്കു തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. എന്നാൽ ജൂബി പൗലോസിനെ ഭീഷണിപെടുത്തുകയും തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകുകയും ചെയ്ത ഇവർക്കെതിരെ ചെറു വിരൽ പോലും അനക്കാൻ പോലീസ് തയ്യാറായിട്ടില്ല.
രണ്ടു സംരംഭകർ തമ്മിലുള്ള തർക്കത്തിലുണ്ടായ ഈ കേസിൽ ഇടപെട്ട മുൻ ഏരിയാ സെക്രട്ടറി പോലും കുടുങ്ങിയപ്പോൾ നാലാംപ്രതിയായ ഷീലാ തോമസ് ഇപ്പോഴും രംഗത്തില്ല. പോലീസ് അവരുടെ പേരിൽ കേസ് എടുത്തത് വേറൊരു വിലാസത്തിലാണ്.
‘അന്നാ കണ്ടത്തിലിനെതിരെ സംസാരിക്കാൻ നീ ആയോടാ’ എന്ന് തന്നെ തട്ടിക്കൊണ്ടുപോയ മുൻ ഏരിയ സെക്രട്ടറി ചോദിച്ചതായി ജൂബി പറയുന്നു. അതുമാത്രമല്ല അന്നയുടെ ബന്ധുവായ തൃക്കാക്കര അസി. കമ്മീഷണർ ബിജോ അലക്‌സാണ്ടർ ഈ കേസിൽ വഴിവിട്ടു സഹായിച്ചതായി ജൂബി മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ ആരോപിക്കുന്നു.
ഈ കേസിലെ നാലാം പ്രതിയായ ഷീലാ തോമസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റു ചെയ്യാൻ പോലീസ് തയാറായില്ല. അതിനു കാരണമായി പറയുന്നത് അന്നാ കണ്ടത്തിലിന്‍റെ സര്‍ക്കാരിനുള്ളിലുള്ള ഉന്നത ബന്ധമാണ്. മനോരമയിൽ നിന്ന് അനേക ഫോൺ കോളുകൾ തിരുവനന്തപുരത്തേക്ക് പറന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഷീലാ തോമസും അന്ന കണ്ടത്തിലും തമ്മിൽ നല്ല ബന്ധമാണുള്ളത്. മനോരമയുടെ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്‍റെ മകൻ റിയാദ് മാത്യു വിവാഹം ചെയ്തിരിക്കുന്നത് ഷീലാതോമസിന്‍റെ ഭർതൃസഹോദരിയുടെ മകളെയാണ്. ഷീലാ തോമസിനു വേണ്ടി അന്ന കണ്ടത്തിൽ മുഖേനയാണ് മുൻ ഏരിയാ സെക്രട്ടറി ഈ കേസിൽ ബന്ധപ്പെട്ടതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
പെന്തക്കോസ്തിലെ ദുരുപദേശകരുടെ (ഫയർ വിംഗ്സ് ) സംരക്ഷകയായാണ് അന്നാ ഇപ്പോൾ അറിയപ്പെടുന്നത്. നാളുകൾക്കു മുൻപ് കൊട്ടാരക്കരയിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ടു ഇവരുടെ പേര് പുറത്തു വന്നിരുന്നു. രേഷ്മ കൊലക്കേസില്‍ പാസ്റ്ററായ പ്രതിയെ രക്ഷിക്കാന്‍ ഒരു പ്രധാന പത്രത്തിന്‍റെ  മറവിൽ അന്ന കണ്ടത്തില്‍ ഇടപെട്ടതിന് അന്ന് പലരും തെളിവുകള്‍ നിരത്തിയിരുന്നു.
അല്പകാലമേ ആയുള്ളൂ അന്ന കണ്ടത്തിൽ സുവിശേഷക എന്ന ഈ വേഷം എടുത്തണിഞ്ഞിട്ട്. മുൻപ് ശരിക്കും ഒരു ബിസിനസ്സ്കാരി ആയിരുന്നു. പൊളിഞ്ഞു തുടങ്ങിയപ്പോൾ ഒരു ഊന്നു വേണം എന്നതിനാൽ ഇന്നുള്ള ഒട്ടു മിക്ക സുവിശേഷ തട്ടിപ്പുകാരെയും പോലെ അവരും “സുവിശേഷ” പ്രവർത്തക എന്ന മുഖംമൂടി വേഷം എടുത്തണിഞ്ഞു.

Source URL: https://padayali.com/%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d-2/