വോട്ടിനു നോട്ടു; മാവേലിക്കര വെസ്റ്റ് സെന്ററിലെ പാസ്റ്റേഴ്‍സിന്റെ വില വെറും 500 രൂപ.

വോട്ടിനു നോട്ടു;  മാവേലിക്കര വെസ്റ്റ് സെന്ററിലെ പാസ്റ്റേഴ്‍സിന്റെ വില വെറും 500 രൂപ.
April 11 08:16 2019 Print This Article

നോട്ടുകൊണ്ടൊരു വോട്ട് ……
ഇലക്ഷൻകാലമായാൽ നോട്ട്, നോട്ടിനൊരു വോട്ട് എന്നൊക്കെ രാഷ്ട്രീയ ഫാൻസുകാർ പാടാറുണ്ട്. അത് കേൾക്കാൻ ഒരു ചന്തവും ഉണ്ട് താനും. എന്നാൽ അത് എപ്പോഴും ആത്മീയവും, അന്യഭാഷയും പറയുന്ന പസ്റ്റേഴ്‌സ് ആയാലോ ? ഇതിപ്പോൾ പാടിയില്ല എന്നേയുള്ളു, മറിച്ചു നോട്ടിനു വോട്ട് എന്നരീതിയിലേക്കു ഐപിസിയേയും മാറ്റിമറിക്കുന്നതിൽ നിർണ്ണായകമായ ഒരു പങ്കു പാസ്റ്റർ. സിനോജ് ജോർജ്ജിനെപ്പോലുള്ളവർക്ക് ഉണ്ട്. അദ്ദേഹം കാശു മേടിച്ചില്ല, കൊടുത്തില്ല. സത്യമാകാം എന്നാൽ സംഭവങ്ങൾ ഇങ്ങനെ….
കഴിഞ്ഞ ദിവസം രാത്രി സിനോജ്‌ ജോർജ്ജിന്റെ ( കായംകുളം ) വീട്ടിൽ നോട്ടു വിതരണം നടന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.
മാവേലിക്കര വെസ്റ്റ് സെന്ററിലെ എല്ലാ ശുശ്രൂഷകന്മാർക്കും കഴിഞ്ഞ ദിവസം രാത്രി സി നോജിന്റെ വീട്ടിൽ വച്ച് ശാപ്പാടും 500 രൂപയും വിതരണം നടത്തി. സാധാരണ പാവങ്ങൾക്ക് പൊതിച്ചോറ് കൊടുക്കാറുണ്ട്, മറ്റു സഹായങ്ങൾ ഒക്കെ കൊടുക്കുന്നത് കണ്ടിട്ടുണ്ട് അതിനായി വിതരണത്തിന്റെ സൗകര്യാർത്ഥം അവരെ ഒരു സ്‌ഥലത്തു കൂട്ടി വരുത്തും. അതുപോലെ നോട്ടുവിതരണത്തിനും എല്ലാ സഹായവും ചെയ്തുകൊടുത്തത് സിനോജ് ജോർജ്ജ് ആണ്. എല്ലാത്തിന്റെയും പിന്നിൽ ഒരു സൈക്കോളജിക്കൽ മൂവ്‌ ഉണ്ടല്ലോ, ഇതിന്റെ പിന്നിലും സിനോജ് എന്ന കൗൺസിലറുടെ പമ്പരംപോലത്തെ ബുദ്ധിയാവും ?

പാസ്റ്റർ. രാജു പൂവക്കാലയേയും പാനലുകാരെയും സിനോജിന്റെ വീട്ടിലെ കൗൺസിൽ ഹാളിൽ കൂട്ടി വരുത്തി ഒരു കൗൺസിൽ കൊടുത്തു, ഭക്ഷണവും കൊടുത്തപ്പോഴേക്കും ചിലരുടെ തലയ്ക്കു മത്തുപിടിച്ചതുപോലെ, ചിലർക്ക് അതുകഴിഞ്ഞു എന്തോ….ആർക്കും ഒന്നും പറയാനില്ലത്തതുപോലെ തൃപ്തികരമായ ഭക്ഷണം, അതു കഴിഞ്ഞപ്പോൾ ദേണ്ടെ കിടക്കുന്നു നോട്ടുകൾ…..അത് കവർ രൂപത്തിൽ ആയപ്പോൾ വർണ്ണിക്കാൻ കഴിയാത്തവിധത്തിൽ സെന്ററിലെ മുഴുവൻ പാസ്റ്റേഴ്സും കണ്ണ് തള്ളി. പാസ്റ്റർ. ജോൺ സാമുവേലാണ് കവറുകൾ നൽകിയത്.

ഇതിന് സിനോജിന്റെ മറുപടി, ഏതോ കുറ്റവാളികളുടെ നുണപരിശോധനയിൽ വെളിപ്പെടുന്ന കാര്യങ്ങൾ പോലെ ആശങ്കയില്ലാതെ ആ സംഭവം വ്യക്തമായും അലങ്കാരികമായും ഭൂതകാല സംഭവങ്ങളുടെ വിവരണത്തിലൂടെ വളരെ ശാന്തമായി കേൾവിക്കാരെ കുളിർമ്മ കൊള്ളിച്ചു അവതരിപ്പിച്ചു. നവമാധ്യമങ്ങളിൽ കൂടി കൈയ്യടി നേടാനും താൻ മറന്നില്ല, കേട്ട സാധാരണ വിശ്വാസികൾ പൊട്ടരാണ്, അവർ അതുപോലെ വിശ്വസിക്കും എന്ന ധാരണയിൽ ആണങ്കിൽ കൗൺസിലർക്കു തെറ്റി. അദ്ദേഹത്തെ ആ..ആ….ഇ…ഈ…പഠിപ്പിക്കാൻ കഴിയുന്ന വിശ്വാസികളോടാണ് ഇദ്ദേഹത്തിന്റെ ഈ കൗൺസിലിംഗ്

അദ്ദേഹത്തിന്റെ ഭാഷ്യത്തിൽ അത് വെറും സെന്ററിന്റെ പാസ്റ്റേഴ്‌സ് കോൺഫറൻസ് മാത്രം ആയിരുന്നു. അങ്ങനെ നടക്കുന്ന കോൺഫറൻസുകളിൽ സെന്ററിൽ നിന്നും പുറത്തു ( വിദേശത്തു) പോയവർ ആ സമയത്തു നാട്ടിൽ ഉണ്ടങ്കിൽ അവർ വന്നാൽ അവരുടെ ഒരു നന്മ എല്ലാ പാസ്റ്റർമാർക്കും കൊടുക്കാറുണ്ട്, അതാണ് അവിടെ കൊടുത്തത്, പക്ഷേ കവറിൽ എത്ര ഉണ്ട് എന്ന് സിനോജ് നോക്കിയില്ല. സിനോജിന് കവർ കിട്ടിയുമില്ല എന്നതാണ്…… ” അതിനും ചിലപ്പോൾ സിനോജ് ബ്രോ…ക്കു മറുപടി ഉണ്ട്. അദ്ദേഹം പാസ്റ്റർ അല്ല, പൊതു പ്രവർത്തകൻ എന്നാണ് ചോദിച്ചാൽ പറയുക. അപ്പോൾ സുവിശേഷകൻ സിനോജ് എന്നു വേണമെങ്കിൽ വിളിക്കാം ) താങ്കൾ മാവേലിക്കര വെസ്റ്റ് സെന്ററിലെ പാസ്റ്റർ ആണോ ? എന്ന് തിരിച്ചു വിശ്വാസികളും ചോദിക്കാനിടയായി ഐപിസിയിലെ ബോധമുള്ള പാസ്റ്റേഴ്സും മുതിർന്ന വിശാസികളും ചോദിക്കുന്നത് ഇങ്ങനെ, സെന്റർ ശുശ്രൂഷകന്മാരുടെ മീറ്റിങ്ങുകൾ സെന്റർ പാസ്റ്റർ അല്ലേ വിളിക്കേണ്ടത് ? ആ സെന്ററിൽ ഉൾപ്പെടാത്ത പാസ്റ്റേഴ്സും മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു. സെന്ററിലെ ഏതെങ്കിലും സഭയിലോ, പാസ്റ്റർ മാരുടെ വീട്ടിൽ ആയാലും കുഴപ്പമില്ല. പക്ഷേ സിനോജ് ഒരു സഭയുടേയും ശുശ്രൂഷകൻ അല്ലാതിരിക്കെ പാസ്റ്റേഴ്‌സ് കോൺഫറൻസ് എന്ന ഓമനപ്പേരിട്ട് സിനോജിന്റെ വീട്ടിൽ വെച്ചു നടത്തിയത് പാനൽ യോഗമല്ലേ എന്ന് വിശാസ സമൂഹത്തിന്റെ ചോദ്യത്തിന് വളരെ സരസമായി സിനോജ് പറയുന്നത് ഐപിസിയിൽ പലരും ഇതുപോലെ ഒക്കെ നന്മകൾ എന്ന ഓമന പേരിൽ ഇതുപോലെ കൊടുക്കാറുണ്ട് എന്നാണ് !!!! എന്തായാലും സിനോജ് എന്ന കൗൺസിലർ സഭാശുസ്രൂഷകമാരെ വിൽക്കാൻ കൂട്ടുനിന്ന് നൊട്ടിനു വോട്ടു എന്ന വാക്യം അന്വർത്ഥമാക്കി. എന്നാലും എന്റെ സിനോജ് ബ്രോ ഉടായിപ്പു കാണിച്ചിട്ട് പറഞ്ഞു നിൽക്കാനും കൂടി പഠിക്കണ്ടേ? തിരിച്ചും മറിച്ചുപറഞ്ഞു പറഞ്ഞു ഒടുവിൽ ഉത്തരം ഇങ്ങനെയും ആയി….
അതായത് സെന്ററിലെ വിദേശത്തുള്ളവർ ആ സമയത്തു വന്നാൽ അവരുടെ നന്മയുടെ ഒരു വിഹിതം പാസ്റ്റർമാർക്ക് കൊടുക്കാറുണ്ട് ….. അപ്പോൾ സമ്മതിച്ചു. കാശു കൊടുത്തു എന്നത് എങ്കിലും ചോദ്യങ്ങൾ ബാക്കിയാണ് ഈ രാജു പൂവക്കാല ഏത് സെന്ററിലേതാ ? ജോൺ സാമുവേൽ മാവേലിക്കര വെസ്റ്റ് സെന്ററിൽപ്പെട്ടത് ആണോ ? ഉത്തരം പറയാൻ സിനോജ് കഷ്ടപ്പെടും എന്നറിയാവുന്നതുകൊണ്ടു വിശാസികൾതന്നെ ഉത്തരം കണ്ടെത്തി. സത്യത്തിൽ അവിടെ കൊടുത്ത പണം വോട്ടിനു തന്നെ.
എന്നാലും സിനോജേ മാവേലിക്കര സെന്ററിലെ ദൈവവേല ചെയ്യുന്ന ശുശ്രൂഷകന്മാരെ എച്ചിൽ നക്കികൾ ആക്കിയതിൽ വല്ലാത്ത ഖേദം ഉണ്ട്.
അവരെ വെറും 500 രൂപക്ക് വിറ്റുകളഞ്ഞല്ലോ ?
മാവേലിക്കര സെന്ററിലെ ദൈവദാസന്മാരെ, ? നിങ്ങളും ഈ അനീതിക്ക് കൂട്ടു നിന്നതുകൊണ്ട് എന്ത് ലാഭം ? ഇവർ ജയിക്കത്തും ഇല്ല കാശു മേടിച്ചു എന്നത് നാണക്കേടും. നിങ്ങൾക്ക് ഒരു വിലയുണ്ട്, പാസ്റ്റർ എന്നു പറഞ്ഞാൽ ആ സ്ഥാനത്തിന് ഒരു വിലയും, മാന്യതയും ബഹുമാനവും ഉണ്ട്. എന്നാൽ വെറും 500 രൂപക്കുവേണ്ടി നിങ്ങൾ അത് കളഞ്ഞു കുളിച്ചല്ലോ? നിങ്ങളുടെ അവകാശമാണ് ആർക്കു വോട്ട് ചെയ്യുക എന്നത് . എന്നാലും ഒരു നക്കാപ്പിച്ച ഈ വിഷയത്തിന് തരുമ്പോൾ സ്നേഹത്തോടെ നിരസിച്ചു ഞങ്ങളുട അവകാശത്തെ വേണ്ടുംവിധം വിനിയോഗിക്കും എന്ന് പറയാനുള്ള നട്ടെല്ല് ഇല്ലാതെ പോയല്ലോ ?

സമൂഹം നാളെ നിങ്ങളെ ‘ എച്ചിൽ നക്കികൾ’ എന്നല്ലാതെ എന്താണ് വിളിക്കുക ? ദൈവ വേല വിശ്വസ്തതയോടെ ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കും. തീർച്ച…. അത് ഒരു പക്ഷേ നിങ്ങളുടെ തലമുറകളിൽക്കൂടി ആയിരിക്കും. അന്നു നിങ്ങൾക്ക് ആ മാറ്റവും പ്രൗഡിയും ഒക്കെ ഉണ്ടാകും. എന്നാൽ ഇന്നു നിങ്ങളുടെ കഷ്ടതകൾ കണ്ടു മുതലെടുക്കുന്ന നേതാക്കൾ 500 രൂപാ വെച്ചുനീട്ടി നിങ്ങളെ അവരുടെ അടിമകളാക്കി അവരുടെ കാര്യം സാധിക്കുമ്പോൾ ഒരു പാത്രം പയർ പായസത്തിനുവേണ്ടി ജേഷ്ടാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ ആയിപ്പോകും. നാളെ ദൈവം നിങ്ങളെ അനുഗ്രഹിച്ചു കഴിഞ്ഞാലും ഇവന്മാർ നിങ്ങളെയോ നിങ്ങളുടെ തലമുറകളേയോ നോക്കി ‘ നാണം ഇല്ലാതെ എന്റെ വാങ്ങി തിന്നവൻ’ എന്ന് കൊഞ്ഞണം കുത്തില്ല എന്ന് ആരുകണ്ടു. അതുകൊണ്ട് 500 നും 1000 നും നിങ്ങൾ നിങ്ങളെത്തന്നെ വിൽക്കുന്നത്/ അടിമകൾ ആക്കുന്നത് നിർത്തു.

ദൈവദാസന്മാരേ, നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ! ഈ ഇലക്ഷൻ സമയത്തു അല്ലാതെ ഒരു 50 രൂപാ നോട്ട് ഈ പുങ്കവന്മാർ നിങ്ങൾക്ക് തന്നിട്ടുണ്ടോ ? നിങ്ങളുടെ സെന്ററുകളിൽ വിസിറ്റ്‌ ചെയ്തിട്ടുണ്ടോ ? നിങ്ങളെ കണ്ടാൽ ഒന്നു ചിരിച്ചു കൈ തന്നിട്ടുണ്ടോ ? ചിന്തിക്കു. ഇനി ആടുകളെ നന്നാക്കുന്നതു നിർത്തിയിട്ടു സ്വയം നന്നാകണം. നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യുക. അത് നിങ്ങളുടെ സ്വതന്ത്ര്യം. അതിനു കാശു എന്തിന് ? ഇനിയെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകാനായി സിനോജ് ബ്രോ ഒരു പ്രത്യേക കൗൺസിലിംഗ് നടത്തണം എന്നേ പറയാനുള്ളു.

ഇനിയും സിനോജ് ജോർജ്ജിനെക്കുറിച്ച് ചില കാര്യങ്ങൾ…..
നിലവിൽ ഇദ്ദേഹം കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗം. പേര് പാസ്റ്റർ; ഇന്നുവരെ ഒരു സഭയിലും ശുശ്രൂഷകാനായി ഇരുന്നിട്ടില്ല. അപ്പോൾ ഇദ്ദേഹം എങ്ങനെ പ്രസ്ബിറ്ററി അംഗം ആയി ?
ഒരു ലോക്കൽ സഭയുടെപോലും പാസ്റ്റർ അല്ലാത്ത ആൾ എങ്ങനെ സ്റ്റേറ്റ് കൗൺസിൽ മെംമ്പർ ആയി ? സ്റ്റേറ്റ് കൗൺസിൽ മെംമ്പർ ആകുവാനുള്ള യോഗ്യത എന്താണ്?
ഐ. പി. സി. യിൽ 15 വർഷത്തെ ശുശ്രൂഷ പരിചയം വേണം. അതാണ്‌ നിയമം, പിന്നെ സഭാ ചാർജ്ജ്‌ ഇല്ലാതെ ഊടാടി നടക്കുന്നയാൾ എങ്ങനെ കൗൺസിൽമെംമ്പർ ആയി?
ഓർഡിനേഷൻ പോലും ഇല്ലാതിരുന്ന ഇദ്ദേഹം എങ്ങനെ സെന്റർ പാസ്റ്റേഴ്‌സിനെപ്പോലും വിധിക്കുവാൻ അർഹതയുള്ള പ്രെസ്ബിറ്ററി അംഗമായി ? ഇപ്രാവശ്യവും ഇദ്ദേഹം മത്സരിക്കുന്നുണ്ട്. നാമനിർദ്ദേശക പത്രിക ഉടൻ സമർപ്പിക്കും….ഊഡായിപ്പുകളുടെ രാജാവ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.