വൈ.പി.ഇ. ജനറൽ ക്യാമ്പ്

വൈ.പി.ഇ. ജനറൽ ക്യാമ്പ്
December 02 15:30 2018 Print This Article

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 മുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും. ഏറിയ വർഷക്കൾക്ക് ശേഷമാണ് സീയോൻ കുന്ന് വൈ.പി.ഇ. സ്റ്റേറ്റ് ക്യാമ്പിന് വേദിയാകുന്നത്. ഡിസംബർ 24-) തിയതി രാവിലെ 9.30 മുതൽ 5 വരെ സംസ്ഥാനതല താലന്ത് പരിശോധന നടക്കും.

മേഖലാതലത്തിൽ വിജയികളായവർ അതിൽ പങ്കെടുക്കും. വൈകിട്ട് 6 മുതൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫ് അധ്യക്ഷത വഹിക്കും സ്റ്റേറ്റ് ഓവർസിയർ റവ: സി.സി തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ ഇവ: സാജു മാത്യു, റവ: ജോൺസൺ തേക്കടയിൽ, പാസ്റ്റഴ്സ് സണ്ണി താഴാംമ്പളം,പ്രിൻസ് റാന്നി പി.ആർ ബേബി, വൈ റെജി, ജെ ജോസഫ്, ഷിബു കെ മാത്യു, റെജി മാത്യു, അനീഷ് ഏലപ്പാറ, ഡോ: ആനി ജോർജ്ജ് തുടങ്ങിയവർ ശുശ്രൂഷിക്കും. ബ്ര:ഷാജൻ ജോൺ ഇടക്കാട്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ ഡിബേറ്റ് മോഡറേറ്റർ ആയിരിക്കും. വൈ.പി.ഇ സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുക.

ക്യാമ്പിൽ സംബന്ധിക്കുന്നവരുടെ പരിശുദ്ധാത്മനിറവും സ്വഭാവരൂപീകരണവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കിയുള്ള വിവിധ സെഷനുകൾ ഉണ്ടായിരിക്കും . ടാലന്റ് ടൈം, പ്രെയിസ് & വർഷിപ്പ്, കൗൺസിലിംങ്ങ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഡിബേറ്റ്, ഗോസ്പൽ റാലി, കിഡ്സ് – യൂത്ത് – ഫാമിലി സെഷനുകൾ, ന്യൂക്ലിയർ ഡിസ്കഷൻ, പരസ്യ യോഗം എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളാണ് അതിനായി ക്രമീകരിച്ചിരിക്കുന്നത്.

എല്ല ദിവസവും വൈകിട്ട് 6 മണി മുതൽ പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്, കഴിഞ്ഞ വർഷങ്ങളെക്കാൾ വിപുലമായ ക്രമീകരണങ്ങളോടും വ്യത്യസ്ഥമായ ഒട്ടേറെ പ്രോഗ്രാമുകളോടെ ആയിരിക്കും ഈ വർഷത്തെ ക്യാമ്പ് നടത്തപ്പെടുക. വൈ. പി. ഇ സംസ്ഥാന സെക്രട്ടറി മാത്യു ബേബിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് വൈ.പി.ഇ ബോർഡ് ക്യാമ്പിന് നേതൃത്വം നൽകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.