വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണക്കേസിലെ മുഖ്യ പ്സൂത്ര ധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് മുൻ അമേരിക്കൻ പ്രസിഡന്റ്. ബാറക് ഒബാമക്ക് എഴുതിയ കത്ത് സുരക്ഷാ ഏജൻസി പുറത്തുവിട്ടു.
2015 ജനുവരി എട്ടിനാണ് കത്ത് അയച്ചിരിക്കുന്നത്. എന്നാല്‍, വൈറ്റ്ഹൗസി ല്‍ ക ത്ത് ലഭിച്ചത് രണ്ടുവര്‍ഷത്തിനു ശേഷം ഒബാമയുടെ കാലാവധി തീരുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. പ്രതിരോധ വകുപ്പ് അഭിഭാഷകന് ഡേവിഡാണ് കത്തിന്റെ പകര്‍പ്പ് വെളിപ്പെടുത്തിയത്. 18 പേജുളള കത്തില്‍ അമേരിക്കൻ പ്രസിഡന്റിനെ പാമ്പുകളുടെ രാജാവ് എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണം അമേരിക്കയുടെ വിദേശ നയത്തിനും അമേരിക്ക കൊലപ്പെടുത്തിയവരുടെ ജീവനുമുള്ള പ്രതികാരം ആണെന്നാണ് കത്തിലെ ഉള്ളടക്കം.
ദൈവം ആ സമയം ഞങ്ങളുടെ കൂടെ ആയിരുന്നു. അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ ലക്ഷ്യം നേടാൻ സാധിച്ചു. നിങ്ങളുടെ കയ്യിൽ ഇപ്പോഴും ഞങ്ങളുടെ സഹോദരി- സഹോദരന്മാരുടെ രക്തക്കറയുണ്ട്. ഇനിയും നിങ്ങളുടെ നിയമം എന്നെ ജയിലിൽ ഇട്ടാൽ എനിക്കു സന്തോഷമേയുള്ളൂ. കാരണം തനിച്ചു ജയിലിൽ ദൈവത്തോടൊപ്പം കഴിയാൻ സാധിക്കും. എനിക്കു നിങ്ങൾ മരണ ശിക്ഷ വിധിച്ചാൽ അതിലും ഞാൻ സന്തോഷിക്കും. കാരണം,ദൈവത്തേയും പ്രവാചകന്മാരെയും കാണാം. മാത്രമല്ല, നിങ്ങൾ അന്യായമായി കൊന്ന എന്റെ പ്രീയ സുഹൃത്ത് ബിൻ ലാദനെയും കാണുവാൻ സാധിക്കും എന്ന് കത്തിലൂടെ മുഹമ്മദ് പറയുന്നു.
ഇയാൾ ഇപ്പോൾ ഗ്വാണ്ടവാന ജയിലിലാണ് . ഭീകരവാദം, തട്ടിക്കൊണ്ടു പോകൽ, വേൾഡ് ട്രേഡ് ആക്രമണത്തിൽ മരിച്ച 3000 പേരുടെ കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കാണ് മുഹമ്മദിന്റെയും കൂട്ടാളികളുടെയും പേരിൽ ഉള്ളത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.