വൃക്കകള്‍ തകര്‍ന്ന നിര്‍ദ്ദന യുവാവ് സഹായം തേടുന്നു

വൃക്കകള്‍ തകര്‍ന്ന  നിര്‍ദ്ദന യുവാവ് സഹായം തേടുന്നു
July 06 19:26 2017 Print This Article

എന്റെ പേര് സിബി മാത്യു. കോട്ടയം ജില്ലയിൽ പത്തനാട് എന്ന സ്ഥലത്ത് താമസിക്കുന്നു. മുണ്ടത്താനം IPC സഭയിലെ അംഗമാണ്. പെരുമ്പാവൂരിൽ 3 വർഷം ബൈബിൾ കോളേജിൽ പഠിച്ച് അവിടെ പ്രവർത്തനവുമായി നില്കുമ്പോഴാണ് ഈ ബുദ്ധിമുട്ട് ഉണ്ടായത്.

അവിടെ വെച്ച് പെട്ടെന്ന് ഒരു ക്ഷീണം ഉണ്ടാവാകയും തുടർന്ന് ഞാൻ വീട്ടിൽ എത്തുകയും ഇവിടെയുള്ള താലൂക്ക് ആശുപത്രിയിൽ പോകയും ഡോക്ടർ രക്തം പരിശോധനയ്ക്കു വിടുവാൻ പറകയും തുടർന്ന് വന്ന റിസൾട്ടിൽ രക്തത്തിൽ യൂറിയ, ക്രീയാറ്റീൻ എന്നിവയുടെ അളവ് കൂടതലെന്നും ഒരു വൃക്ക പ്രവർത്തന രഹിതമായെന്നും മറ്റെ വൃക്ക 25% മാത്രം പ്രവർത്തിക്കുന്നുള്ളു എന്ന് പറകയും മെഡിക്കൽ കോളേജിലേക്ക് വിടുകയും ചെയ്തു.

2013 ഡിസംബർ 16 മുതൽ അവിടെ ചെന്ന് ട്രീറ്റ്മെന്റ് ആരംഭിക്കയും,അവിടെ ഒരു മാസം ഡയാലിസിസ് ചെയ്യുകയും തുടർന്ന് അവിടെ ഒഴിവ് ഇല്ലാത്തതു കൊണ്ട് വെറെ എവിടെയെങ്കിലും പോയീ ചെയ്യുവാൻ പറകയും ചെയ്തു. അതു നിമിത്തം ഞങ്ങൾ Caritas ഹോസ്പിറ്റിലേക്ക് മാറുകയും ചെയ്തു. ഇപ്പോൾ 2 വർഷമായി ബീലിവേഴ്സ് മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്യുന്നു. ആഴ്ചയിൽ 3 വീതം ചെയ്യണം. സാമ്പാത്തികമായി ഞങ്ങൾ വളരയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു.

എന്റെ അച്ഛൻ മരിച്ചിട്ട് 17 വർഷമായി. അമ്മയും ചേട്ടനും ഉണ്ട്. ചേട്ടനു കുടംബം ഉണ്ട്. ചേട്ടന്റെ ചെറിയൊരു ജോലിയിലാണ് കുടംബം മുന്നോട്ടു പോകുന്നത്. ചികിൽസക്കായി അനേക ദൈവമക്കളുടെയും, നാട്ടുകാരുടെയും സഹായത്താലാണ് ഇതു വരെ മുന്നോട്ട് പോയത്. ഡയാലിസിസനും, മരുന്നുകൾക്കും മറ്റും ഒരു മാസ ചികിൽസാ ചിലവ് ഏതാണ്ട് Rs 20000 ആകും.

ആയതിനാൽ സാമ്പാത്തികമായും, പ്രാർത്ഥനയിലും ഓർത്തു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

സിബി മാത്യു

Siby Mathew
Account No. 10450100122584
IFSC. FDRL0001045

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.