വിശ്വാസിയുടെ ജീവനെതിരെ നീരാളി ഗുണ്ടകൾ

വിശ്വാസിയുടെ ജീവനെതിരെ നീരാളി ഗുണ്ടകൾ
July 19 12:16 2018 Print This Article

ഐപിസി കേരള സ്റ്റേറ്റ് നവമാധ്യമ മാധ്യമ ഗ്രൂപ്പിൽ നീരാളിയുടെ ചർച്ചയിൽ പങ്കെടുത്ത മാത്യു സാം എന്ന വിശ്വാസിക്ക് വധഭീഷണി.. ഇപ്പോൾ നീരാളി കേരളത്തിലെ വിശ്വാസ സമൂഹത്തെ ഒരു കലാപത്തിലേക്കും ഭിന്നതയിലേക്കും ഇപ്പോൾ വധഭീഷണി നടത്തുകയും വരെ എത്തി നിൽക്കുന്നു .നവമാധ്യമങ്ങളിൽ പല വിഷയങ്ങളും ചർച്ചയിൽ വരികയും, അതിനോട് പ്രതികരിക്കുകയും ചെയുന്നത് സ്വാഭാവികം ആണ്.

ആ ഗ്രൂപ്പ് ഐപിസിയുടെ ഒഫീഷ്യൽ ഗ്രൂപ്പ് ആണ് എന്ന് എന്നാണ് ഒട്ടു മിക്ക വ്യക്തികളും ധരിച്ചിരുന്നതും അതുകൊണ്ടാണ് വിസ്വാസി എന്ന നിലയിൽ അതിൽ ആഡ് ചെയ്തപ്പോൾ പുറത്തു പോകാതിരുന്നതും. ഒരു സാധരണ വിശ്വാസി എന്ന നിലയിൽ ഇപ്പോൾ നീരാളിയുടെ പ്രൊഡ്യൂസറും അപ്പൻ താനുവേലയിയുടെയും ആൾക്കാരോ, ഗുണ്ടകളോ തന്നെ ഫോണിൽ വിളിച്ചു ഭീഷണി പെടുത്തിയതായി അറിയുന്നു. മാത്രമല്ല ഐപിസിയിലെ പഴയ വിശാസികളെ ഒരു സിനിമ കാണിക്കാൻ അനുവദിക്കാതിരുന്ന പാസ്റ്റർമാർ ഇപ്പോൾ സ്റ്റേറ്റ് ട്രഷററുടെ മകന്റെ സിനിമക്ക് മൗനാനുവാദം കൊടുക്കുമ്പോൾ, അതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയുമ്പോൾ ഏതൊരു വിശ്വസിക്കും ചോദിക്കുവാനും, പ്രതികരിക്കാനും ,ആശയ സംവാദം നടത്താനും ഉള്ള അവകാശത്തെ നിഷേധിക്കാനും ഭീഷണി മുടക്കി ഒതുക്കാനും ശ്രെമിക്കുന്നത് മൗഢ്യമാണ്.

നീരാളി ഇപ്പോൾ വിശ്വാസികളുടെ, ഐപിസിയുടെ തന്നെ ഇടയിൽ വിത്യസ്ത ആശയങ്ങളും, കലാപങ്ങൾ തന്നെ ഉണ്ടാക്കാനുള്ള സാധ്യതകൾ തള്ളി കളയുന്നില്ല, സിനിമ ഉണ്ടാക്കാൻ അവകാശം ഉണ്ടെങ്കിൽ, മദ്യപാനം, വേശ്യവൃത്തി ഒക്കെ ഏതു ഗണത്തിൽ ഉൾപെടും എന്നത് സാധാരണ സംശയങ്ങൾ അല്ലെ, ഒരു മുത്ത് കമ്മൽ ഇട്ടാൽ സഭയിൽ നിന്നും മുടക്കു, വഴക്കിട്ടാൽ കർതൃമേശ ഇല്ല ഇത്തരത്തിൽ പ്രതേക ചട്ടങ്ങളും, കാഴ്ച പാടുകളും പുലർത്തിയിരുന്ന ഐപിസിക്കാർ ഇപ്പോൾ ഭീഷണിക്കും, മാത്രമല്ല വധ ഭീഷണിക്കും മടിക്കാത്തവർ ആയി തീർന്നു മാത്യു സാം എന്ന കൊട്ടാരക്കര ഐപിസി സഭയിലെ വിശ്വസിക്കു എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദികൾ താനുവേലി കുടുംബം ആയിരിക്കും എന്ന് അദ്ദേഹം തന്നെ നവമാധ്യമങ്ങളിൽ പറയുകയുണ്ടായി. ചില ആശങ്കകളും അദ്ദേഹം രേഖപെടുത്തി.

പോലീസും കോടതിയും ഒക്കെ തനിക്കു പുല്ലുപോലെ ഉള്ളു എന്ന് നീരാളി പ്രൊഡ്യൂസർ തന്നെ നവ മാധ്യമങ്ങളിൽ പറയുകയുണ്ടായി. ഒരുപാടു പോലീസിനെയും, കോടതിയും ഒക്കെ കണ്ടു തഴമ്പിച്ചതാണ് എന്ന് സാരം..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.