വിശ്വാസികളെ വീണ്ടും വിഡ്ഢികളാക്കികൊണ്ടു ഐപിസി കൗണ്‍സില്‍ യോഗങ്ങള്‍

വിശ്വാസികളെ വീണ്ടും വിഡ്ഢികളാക്കികൊണ്ടു ഐപിസി കൗണ്‍സില്‍ യോഗങ്ങള്‍
August 25 01:00 2017 Print This Article

വിശ്വാസികളുടെയും, പാസ്റ്റർമാരുടെയും ആവശ്യങ്ങളെ ഇത്തവണയും ഐപിസി കൗണ്‍സില്‍ യോഗം പുച്ഛിച്ചു തള്ളി.

മൂന്നുമാസങ്ങൾക്കു മുൻപ് തീരുമാനിച്ച പ്രകാരം ഭരണഘടന ഭേദഗതി വരുത്തുന്നതിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിൽ പ്രാധാന്യം കൊടുത്തിരുന്നത്. എന്നാൽ പ്രധാനികളിൽ ചിലർ എത്തിയില്ല. എല്ലാവർക്കും കസേര വേണം എന്നാൽ, ഐപിസിയുടെ പരമ പ്രധാനമായ കാര്യങ്ങളിൽ ഇവർ ഇടപെടുന്നതും ഇല്ല എന്ന ആക്ഷേപം ഉയരുന്നു. എല്ലാവർക്കും ഇ മെയിലുകൾ അയക്കുകയും മുന്നമേ അറിയിക്കുകയും ചെയ്ത ഈ കൗണ്‍സില്‍ യോഗം ഇങ്ങനെ ഉഴപ്പി കണ്ടതിൽ ഇന്ത്യക്കുപുറത്ത് നിന്നു വന്നവർ പരിഭവം ഉയർത്തിയിരുന്നു.

ഭരണഘടന ഭേദഗതിയോടനുബന്ധിച്ചു പറയാൻ എല്ലാവർക്കും അവസരങ്ങൾ കൊടുത്തിരുന്നു. അതനുസരിച്ചു പലരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചായിരുന്നു കൗണ്‍സില്‍ തുടങ്ങുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആൾക്കാർ (വിശ്വാസികൾ ) ശക്തമായി ആഗ്രഹിച്ചു മുന്നോട്ടു വെച്ച അഭിപ്രായം മറ്റു ഇതര സ്ഥാനങ്ങൾ വഹിക്കുന്നവർ,  സ്വന്തമായി സ്ഥാപനങ്ങൾ (കമ്പനി ) ഒക്കെ നടത്തുന്നവർ ഐപിസിയുടെ ചുമതല വഹിക്കുന്നതിൽ നിന്നും മാറി നിൽക്കണം എന്നായിരുന്നു. കാരണം ഐപിസിയുടെ പേരും പദവിയും ദുരുപയോഗം ചെയ്യുന്നു എന്നതാണ്. ആ സ്ഥാനത്തിരുന്നു പണപ്പിരിവ് നടത്തുകയും ജനങ്ങൾക്കിടയിൽ തറ്റിദ്ധാരണ വരുത്തുന്ന ഈ സാഹചര്യത്തിൽ ഭരണഘടനയിൽ ചില വ്യക്തതകൾ ഉണ്ടാക്കണം എന്ന് അഭിപ്രായം കൊടുത്തിരുന്നു. എന്നാൽ അത് കാറ്റിൽ പറത്തി. കാരണം എന്തെങ്കിലും പറയണമെങ്കിലും ചെയ്യണം എങ്കിലും യോഗ്യത വേണം. ഇപ്പോൾ ആയിരിക്കുന്ന എക്സിക്യൂട്ടീവ് പലരും ഇതര കമ്പനികൾ നടത്തുന്നവർ ആണ് അവർക്കു എങ്ങനെ ഈ വിഷയത്തിൽ ഇടപെടാൻ പറ്റും?

രണ്ടാമത് വിശ്വാസ സമൂഹത്തിന്റെ ആവശ്യം മറ്റൊന്നായിരുന്നു. സെന്റർ പാസ്റ്റർമാരുടെ സ്ഥലം മാറ്റം സംബന്ധിച്ചു ഭരണഘടനയിൽ ചില അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തണം എന്നുള്ളതാണ്. നിലവിൽ ആരെയും സ്ഥലം മാറ്റുന്നത് ചുരുക്കമാണ്, എന്നാൽ അതിൽ ചില ക്രമീകരണങ്ങൾ ആവശ്യമാണ് എന്നത് ഭരണഘടനയിൽ അതിന്റെ തീരുമാനങ്ങൾ എഴുതി ചേർക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത് തള്ളി കളഞ്ഞു. കൂടാതെ ഒരിക്കൽ പ്രസിഡന്റ് ആയി ഇരുന്നിട്ട് പിന്നീട് ഇതര സ്ഥാനങ്ങളിൽ മത്സരിക്കുന്നതും, ദീർഘ വർഷങ്ങളിൽ എക്സിക്യൂട്ടീവ് ആയി തുടരാതെ മറ്റുള്ളവർക്ക് അവസരങ്ങൾ കൊടുക്കുന്നതിനെക്കുറിച്ചു ഭരണണഘടനയിൽ വ്യക്തമാക്കണം എന്ന് പറഞ്ഞതും തിരസ്കരിക്കാൻ ഇടയായി.

പിന്നീട് തുടർമാനമായ വാഴ്ച നിർത്തലാക്കി മറ്റുള്ളവർക്കു അവസരം കൊടുക്കാൻ ഭരണഘടനയിൽ നിർദ്ദേശം വെക്കണം എന്ന ആവശ്യത്തേയും തള്ളിക്കളഞ്ഞു. ചുരുക്കി പറഞ്ഞാൽ ഇരുപത്തിനാലു വർഷം വരെ തുടർമാനമായി ഒരു കസേരയിൽ നിന്ന് മറ്റൊന്നിലേക്ക്  ഇരുന്നു നിരങ്ങി  കൊണ്ടുപോകുന്ന വാഴ്ച നിർത്തലാക്കുകയും, കുറച്ചു നാളത്തേക്ക് മറ്റുള്ളവർക്ക് അവസരം കൊടുത്തു രണ്ടോ, മൂന്നോ തവണ നിന്നിട്ടു കുറച്ചു കാലത്തേക്ക് പദവികളിൽ നിന്നും വിട്ടുനിൽക്കുന്നതല്ലേ ഉചിതം എന്ന ചോദ്യത്തിനും മറുപടിയില്ല. എന്തായാലും ഭരണഘടന ഭേദഗതിക്ക് വേണ്ടി വിളിച്ചുകൂട്ടിയ കൌൺസിൽ വീണ്ടും സ്വന്തം കാര്യം സിന്ദാബാദ് ആയിപ്പോയി. സ്വന്തം പൊസിഷനെ ബാധിക്കുന്ന മാറ്റത്തിൽ ആരും തൊടാൻ സമ്മതിച്ചില്ല.

ഇത്തവണയും സ്വാർത്ഥതയുടെയും അഹങ്കാരത്തിന്റെയും ശബ്‌ദം മാത്രം ശേഷിച്ചു. മരുമക്കത്തായവയും, വാഴ്ചകളും തുടരും എന്നതിന്റെ പ്രത്യക്ഷ നിലപടാണ് കഴിഞ്ഞ കൗൺസിലിൽ നടന്നത്. ഇതിൽ അകെ എടുത്ത ഒരു തീരുമാനം ഒരാൾ ഒരേ സമയം രണ്ടു പൊസിഷനുകളിൽ തുടരുന്നതിൽ വ്യത്യാസം വരുത്തുന്നു. ഐപിസിയെ കുറിച്ച് വാട്ട്സ് ആപ്പ് ,സോഷ്യൽ മീഡിയകളിൽ വിമർശിക്കുന്നവരെ മുടക്കും എന്നതാണ് ഇത്തവണത്തെ ഐപിസി ക്കാരുടെ പ്രധാന ഭരണഘടന ഭേദഗതി.

ഐപിസിയുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാട് എങ്ങനെയുണ്ടന്ന് വായനക്കാരായ നിങ്ങൾ പറയു. ചുരുക്കിപ്പറഞ്ഞാൽ സെന്ററിന്റേയോ, വിശ്വാസികളുടെ ആവശ്യങ്ങളോ, ഐപിസിയുടെ നന്മക്കുള്ളതോ ആയ കാര്യങ്ങൾ അല്ല ഭരണഘടനക്ക് വേണ്ടത്, മറിച്ച് കുറച്ചു മുടക്കു നയം മാത്രം..

തുടരും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.