വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു

വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു
August 01 17:34 2020 Print This Article

വിശാഖപട്ടണം: വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡിലാണ് അപകടം. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒമ്ബത് പേര്‍ സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇവരില്‍ നാലുപേര്‍ കപ്പല്‍ശാലയിലെ ജോലിക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ഉദ്യോഗസ്ഥരുമാണെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ആര്‍.കെ മീന പറഞ്ഞു.വിശാഖപട്ടണത്ത് സമീപകാലത്ത് നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. മൂന്ന് മാസം മുമ്ബ് വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍സ് ഫെസിലിറ്റി എന്ന കെമിക്കല്‍ പ്ലാന്റില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 11 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ രോഗികളാവുകയും ചെയ്തിരുന്നു.

https://twitter.com/i/status/1289480374108610560

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.