ചെന്നൈ: വിമാന റാഞ്ചല്‍ ഭീഷണിയെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് റാഞ്ചല്‍ ഭീഷണി. വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. മുംബൈ പോലീസിന് ഇതുസംബന്ധിച്ച് ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിട്ടുണ്ട്. ചിലര്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിടുന്നതായി താന്‍ കേട്ടെന്നായിരുന്നു സന്ദേശം. ശനിയാഴ്ച രാത്രിയാണ് പോലീസിന് മെയില്‍ ലഭിച്ചത്.സംഭവത്തില്‍ 23 പേര് ഉള്‍പ്പെടുന്നതായും ആറുപേരടങ്ങുന്ന സംഘം ഗൂഢാലോചന നടത്തിയതായും കാണിച്ച് ഒരു സ്ത്രീയാണ് മെയില്‍ അയച്ചത്. ഭീഷണിയെ തുടര്‍ന്ന് മൂന്ന് വിമാനത്താവളങ്ങളിലും ഡല്‍ഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സന്ദര്‍ശക ഗാലറികള്‍ അടച്ചിട്ടിരിക്കുകയാണ്. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം,തീവ്രവാദികള്‍ വിമാനം റഞ്ചാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി്. റാഞ്ചല്‍ ഭീഷണിയുള്ളതായി സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.