വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍
April 18 10:40 2017 Print This Article

ന്യൂഡല്‍ഹി: രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. ഇന്ത്യയില്‍ 9000 കോടി രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ കേസിലാണ് അറസ്റ്റിലായത്. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

2016 മാര്‍ച്ച്‌ രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ അറസ്റ്റിലാവുമെന്നു കണ്ട മല്യ രാജ്യം വിടുകയായിരുന്നു. മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു.

ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണോ അറസ്റ്റെന്ന് വ്യക്തമല്ല

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.