ചിങ്ങവനം: തിരുവല്ല വെസ്റ്റ് യു.പി.എഫ്. കമ്മറ്റി അംഗവും മൂലയില്പുതുവല് ഐപിസി സഭയുടെ സെക്രട്ടറിയുമായ എം.കെ. ശ്രീജിത്ത് (22) വാഹനാപകടത്തില്‍ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതൃസഹോദരപുത്രനെ കണ്ട് മടങ്ങിവരുമ്പോള്‍ എം.സി. റോഡില്‍ ചിങ്ങവനത്തിനടുത്ത് വച്ചാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനെ നിസാര പരിക്കുപറ്റി. സംസ്കാരം ബുധനാഴ്ച 2 മണിക്ക്.
പിതാവ്: കൃഷ്ണന്‍കുട്ടി (ബാബു), മാതാവ്: രാധാമണി. സഹോദരന്: ബിജിത്ത്. ദു:ഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.