വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ മാതൃക വരുന്നു

by Vadakkan | 23 February 2017 4:46 AM

ന്യൂഡല്‍ഹി: വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര ഗതാഗത വകുപ്പ് പുതിയ മാതൃക കൊണ്ടുവരുന്നു. പൊലീസ്സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എഫ്ഐആര്‍ മുഖേനയാണ് ഇപ്പോൾ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവ കൃത്യമായ വിവരശേഖരണമാകുന്നില്ലെന്ന് ഉള്ള സാഹചര്യത്തിലാണ് വിദഗ്ധസമിതി പുതിയ മാതൃക കൊണ്ടുവരുന്നത്. വാഹനാപകടത്തിന്റെ സ്വഭാവം, അപകടം നടന്ന റോഡിന്റെ അവസ്ഥ, അപകടത്തില്‍ പരിക്കേറ്റവരുടേയൊ മരിച്ചവരുടേയൊ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്താന്‍ പ്രത്യേകഭാഗങ്ങളുണ്ടാകും. വാഹനം ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തണം. വാഹനാപകടങ്ങളുടെ സമഗ്രചിത്രം ലഭിക്കുന്നതിനും മറ്റ് കണക്കെടുക്കലുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് പുതിയ ഫോമിന്റെ ഘടന. പൊലീസുകാര്‍ക്ക് ലളിതമായി വിവരശേഖരണം നടത്താന്‍ പുതിയ ഫോമെന്ന് ഗതാഗതമന്ത്രാലയം വൃത്തങ്ങള്‍ അവകാശപ്പെട്ടു.

Source URL: https://padayali.com/%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d/