വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സംസാരം കുറ്റകരം; ഡിജിപി അനില്‍കാന്ത്‌

by Vadakkan | 2 July 2021 3:53 PM

തിരുവനന്തപുരം : വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരമാണെന്ന് ഡി ജി പി അനില്‍കാന്ത്. സംസ്ഥാന പൊലീസ് മേധാവിയായ ശേഷം ആദ്യമായി വിളിച്ചുചേര്‍‌ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അനില്‍കാന്ത് നിലപാട് വ്യക്തമാക്കിയത്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പൊലീസ് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും ഡിജിപി വ്യക്തമാക്കി. സ്ത്രീ സുരക്ഷയില്‍ എന്‍ ജി ഒമാരുടെ സഹായം തേടും. സ്ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയെ കൂടുതല്‍ നവീകരിക്കും. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ പ്രത്യേക പരിഗണന നല്‍കി അന്വേഷിക്കുമെന്നും അനില്‍കാന്ത് പറഞ്ഞു.

Source URL: https://padayali.com/%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%ae%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2/