വാഷിങ്ടണില്‍ ട്രെയിന്‍ പാളം തെറ്റി മൂന്നു മരണം

by Vadakkan | 19 December 2017 2:50 PM

ലോസ് ആഞ്ചലസ്: വാഷിങ്ടണില്‍ സിറ്റി സര്‍വീസ് നടത്തുന്ന അംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മൂന്നുപേര്‍ മരിച്ചു. 100ലേറെ പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിയാറ്റിലില്‍ നിന്ന് പോര്‍ട്ട് ലാന്‍ഡിലേക്ക് സര്‍വീസ് നടത്തിയ ട്രെയിനാണ് ടാക്കോമ മേഖലയില്‍ വെച്ച്‌ പാളം തെറ്റിയത്. പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഈ റൂട്ടില്‍ അംട്രാക്ക് ട്രെയിനിന്റെ ആദ്യ സര്‍വീസായിരുന്നു ഇത്.

റോഡിന് മുകളിലൂടെയാണ് റെയില്‍വേ പാളം നിര്‍മിച്ചിരിക്കുന്നത്. പാളം തെറ്റിയ ബോഗികള്‍ റോഡിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് രണ്ട് ലോറി ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ തകര്‍ന്നു. ഇതാണ് പരുക്കേറ്റവരുടെ എണ്ണം ഉയരാന്‍ കാരണം.

അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ ഗവര്‍ണര്‍ രണ്ട് മണ്ഡലങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Source URL: https://padayali.com/%e0%b4%b5%e0%b4%be%e0%b4%b7%e0%b4%bf%e0%b4%99%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa/