വാഷിംഗ്ടണില്‍ കനത്ത മഴ, വൈറ്റ് ഹൗസില്‍ വെള്ളം കയറി

വാഷിംഗ്ടണില്‍ കനത്ത മഴ, വൈറ്റ് ഹൗസില്‍ വെള്ളം കയറി
July 09 10:22 2019 Print This Article

വാ​ഷിം​ഗ്ട​ണ്‍: ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്നു യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ വെ​ള്ള​പ്പൊ​ക്കം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​ല്‍ വെ​ള്ളം ക​യ​റി. കെ​ട്ടി​ട​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ലാ​ണു വെ​ള്ളം ക​യ​റി​യ​ത്. കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ അ​വ​ന്യു​വി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​ന്നു.

പ​ല​യി​ട​ത്തും വെ​ള്ള​പ്പൊ​ക്ക സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. വാ​ഷിം​ഗ്ട​ണി​ലെ റെ​യി​ല്‍, റോ​ഡ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. പോ​ടോ​മാ​ക് ന​ദി ക​ര​ക​വി​ഞ്ഞു. വെ​ള്ള​ക്കെ​ട്ടി​ല്‍ വാ​ഹ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. വൈ​ദ്യു​തി വി​ത​ര​ണ​ത്തെ​യും ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളെ​യും മ​ഴ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ഒ​രു​ദി​വ​സം പെ​യ്യേ​ണ്ട മ​ഴ ഒ​രു​മ​ണി​ക്കൂ​റി​ല്‍ പെ​യ്ത​താ​യി അ​മേ​രി​ക്ക​ന്‍ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു യു​എ​സ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.