വഴിമാറുക മതഭ്രാന്തന്മാരെ..വിദ്യാർഥി മുന്നേറ്റത്തിൽ മുഴങ്ങിയത്

വഴിമാറുക മതഭ്രാന്തന്മാരെ..വിദ്യാർഥി മുന്നേറ്റത്തിൽ മുഴങ്ങിയത്
November 24 14:39 2018 Print This Article

സമത്വത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി വിദ്യാർഥിനി മുന്നേറ്റം’ എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർഥിനികൾ. കേരളം പിന്നോട്ടല്ല മുന്നോട്ട‌്, തന്നെ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്രത്തിനും സമത്വത്തിനും വേണ്ടി എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിനി മുന്നേറ്റം സംഘടിപ്പിച്ചു. കോട്ടയം ,കൊല്ലം തിരുവനന്തപുരം തുടങ്ങി കേരളത്തിന്റെ എല്ലായിടങ്ങളിലും ഇവർ സജീവമായി . തിരുനക്കര പഴയപൊലീസ‌് സ‌്റ്റേഷൻ മൈതാനയിൽനിന്ന‌് ആയിരക്കണക്കിന‌് വിദ്യാർഥിനികൾ പങ്കെടുത്ത റാലിയും തുടർന്ന‌് എസ‌്പിസിഎസ‌് ഹാളിൽ നടന്ന യോഗവും ചേർന്നു. യോഗം സാക്ഷരതാ മിഷൻ ഡയറക‌്ടർ ഡോ. പി എസ‌് ശ്രീകല ഉദ‌്ഘാടനം ചെയ‌്തു. കേരളം നേടിയെടുത്ത നവോത്ഥാനങ്ങൾ എല്ലാം പിന്നോട്ടടിക്കാനുള്ള ശ്രമമാണ‌് ഇപ്പോൾ നടക്കുന്നത‌്. നിയമം അനുവദിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾപോലും നിഷേധിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. തെരുവിൽ കലാപം സൃഷ‌്ടിക്കുന്നവർ കോടതിവിധിക്കെതിരെ എന്താണ‌് അപ്പീൽ നൽകാൻ തയ്യാറാകാത്തതെന്നും അവർ ചോദിച്ചു. ശബരിമല സ‌്ത്രീപ്രവേശനത്തിൽ സുപ്രീംകോടതിവിധിയെ രാഷ്ട്രീയമായി ഉപയോഗിച്ച‌് കേരളം കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന ആർഎസ‌്എസ‌് നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാർഥിനി സംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു പെൺകുട്ടികൾ ഒത്തുകൂടിയത‌്.ആർത്തവത്തിന്റെ പേര‌ുപറഞ്ഞ‌് സ‌്ത്രീകളെയാകെ അപമാനിക്കുന്ന ആർഎസ‌്എസ‌് നാടിനാകെ ആപത്താണെന്ന മുദ്രാവാക്യം ഉയർത്തി നഗരത്തിലെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥിനികളാണ‌് ഒത്തു ചേർന്നത് ക്യൂഎസി മൈതാനത്തിന‌ു സമീപം ആസാദി സ‌്ക്വയറിൽ ഒത്തുകൂടിയത‌് ഉത്‌ഘാടനത്തിൽ കവി ഗണപൂജാരിയുടെ വാക്കുകൾ ശക്തമായിരുന്നു .മതേതരത്വ ഭാരതം നശിപ്പിക്കുന്നവരെ കണ്ടോണ്ടു മിണ്ടാതിരിക്കാൻ കഴിയില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു വിദ്യാർത്ഥിനികൾ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.