വഴിതെറ്റിക്കുന്ന ഇടയന്മാര്‍

വഴിതെറ്റിക്കുന്ന ഇടയന്മാര്‍
March 02 18:21 2017 Print This Article

ക്രൈസ്തവ സമൂഹം പീഡനത്തിലെ ഇരയും പ്രതിയുമാകുന്നു കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. വിശ്വസിക്കാനാവാത്തവിധം ഈ സമൂഹം അധഃപതിച്ചു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്.
പീഡനകേസുകള്‍ സഭയ്ക്ക് നേരെ ആരോപിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. സിസ്റ്റര്‍ അഭയ കൊലക്കേസാണ് ഇതില്‍ പ്രസിദ്ധമായിട്ടുള്ളത്. ഇത്രയേറെ നിയമങ്ങള്‍ പ്രതികള്‍ക്ക് വേണ്ടി മാറ്റിവരയ്ക്കപ്പെടുമ്പോള്‍ തനിയാവര്‍ത്തനം സ്വാഭാവികമാണ്. സ്ത്രീകളുടെ സംരക്ഷണത്തിനായിട്ട് സൃഷ്ടിക്കപ്പെട്ട നിയമങ്ങളും ഉന്നതര്‍ക്കുമുമ്പില്‍ പൊട്ടിപ്പോകുന്നു.
ചില സംഭവങ്ങള്‍ ആരും മറക്കാന്‍ സാധ്യതയില്ല. അഭയ എന്നാ കന്യാസ്ത്രിയുടെ ജഡം 1992 മാര്‍ച്ച് 27നു കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറില്‍ കണ്ടെത്തിയതാണ് സിസ്റ്റര്‍ അഭയ കൊലക്കേസിന് ആധാരമായ സംഭവം. 1992 മാര്‍ച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാള്‍ നീണ്ട കേസ് വിസ്താരത്തിനൊടുവില്‍ സിബിഐ.ക്ക് വിട്ടു ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബര്‍ 18നു 2008 ഒക്‌ടോബര്‍ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു.
1966 ജൂണ്‍ 16ന് കൊല്ലം ജില്ലയില്‍ ഉണ്ടായ കേസാണ് മറ്റൊരു പ്രമാദമായ മറ്റൊരു കേസ്. മാടത്തരുവി കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം ഇന്നത്തെ പത്തനംതിട്ട ജില്ലയില്‍ റാന്നി അടുത്തുള്ള മാടത്തരുവിയില്‍ കാണപ്പെട്ടതാണ് കേസിനു ആധാരം. ബെനഡിക്ട് ഓണംകുളം എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനെതിരെ ഉയര്‍ന്ന ആരോപണമാണ് വ്യാപകമായ മാധ്യമശ്രദ്ധയും ജനശ്രദ്ധയും ആകര്‍ഷിച്ചത്. ഈ കേസില്‍ 1966 ജൂണ്‍ 24ന് ബെനഡിക്ടച്ചന്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഒരു കത്തോലിക്കാപുരോഹിതന്‍ ഇത്തരം കുറ്റാരോപണത്തില്‍ അറസ്റ്റുചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യസംഭവമായിരുന്നു ഇത് . മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് 1967 ഏപ്രില്‍ 7ന് പുറപ്പെടുവിച്ച വിധിയില്‍, ബെനഡിക്ടിനെ വെറുതേ വിട്ടു.
2015 മാര്‍ച്ചില്‍ പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളിമേടയിലെ പീഡനത്തില്‍ ഫാ. എഡ്‌വിന്‍ ഫിഗരെസ്(41) അറസ്റ്റിലായിരുന്നു. പതിനാലുകാരിയെ പലതവണ പീഡിപ്പിച്ച കേസില്‍ ഇരട്ടജീവപര്യന്തം കോടതി വിധിച്ചു. 2014 ഏപ്രില്‍ എട്ടിന് തൃശൂരില്‍ തൈക്കാട്ടുശ്ശേരി സെന്റ്. പയസ്സ് പള്ളിയിലെ വൈദീകന്‍ ഫാ. രാജു കൊക്കന്‍ (40) അറസ്റ്റിലായതും ഏറെ വിവാദമുയര്‍ത്തിയിരുന്നു.. വി.കുര്‍ബ്ബാന സ്വീകരണത്തിനായി പുതിയ വസ്ത്രം നല്‍കാമെന്ന് പറഞ്ഞ് ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചതിനായിരുന്നു അറസ്റ്റ്. രണ്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പ്രതിയ്ക്ക് ജാമ്യം ലഭിച്ചു.
പാലക്കാട് സ്റ്റന്‍സ്ലാവോസ് പള്ളിയിലെ വൈദീകന്‍ ഫാ. എച്ച്. ആരോഗ്യരാജ് (36) അറസ്‌റിലായത് 2013 ലായിരുന്നു. ഫാത്തിമ സോഫിയ എന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. 1984ഏപ്രില്‍ 23ന് ജോളി മാത്യു എന്ന പതിനെട്ട് കാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികനായ ഫാ.ജോര്‍ജ്ജ് ചെറിയാനെ അറസ്റ്റ് ചെയ്തതും ഏറെ വിവാദമായിരുന്നു. 2005ല്‍ അമേരിക്കയില്‍ ക്രൂക്സ്റ്റണില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ മലയാളി വൈദികനായ ഫാ.ജോസഫ് പളനിവേല്‍ ജെയപോള്‍ (61) അറസ്റ്റിലായതാണ് മറ്റൊരു കേസ്.
ഇങ്ങനെ ഏടുകളില്‍ മറക്കാനാവാത്ത കേസുകള്‍ ഏറെയാണ് നമ്മുടെ ക്രിസ്തീയ സമൂഹവും മനുഷ്യന്റെ ബലഹീനതകള്‍ക്ക് അടിമപെട്ട് സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇന്ന് വര്‍ദ്ധിച്ചുവരുന്നു. കൊച്ചു കുട്ടികള്‍ വരെ പീഡനതിനിരയവുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് . പേരാവൂരില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്തുയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരിയെ (48) ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പള്ളിയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ രഹസ്യമായാണ് പ്രസവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെയാണ് പ്രതിഫലവുമായി വികാരി കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചതായും കുട്ടിയുടെ പിതാവിനോട് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറഞ്ഞതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടു മാസം മുമ്പാണ് പെണ്‍കുട്ടി പ്രസവിച്ചത്.
ഈ കേസില്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റിലായാതാണ് വൈദീകരുള്‍പ്പെട്ട പീഡനക്കേസുകളില്‍ ഏറ്റവും പുതിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.