വചനവിരുദ്ധതയ്‌ക്കെതിരെ വന്‍ ജനമുന്നേറ്റം

വചനവിരുദ്ധതയ്‌ക്കെതിരെ വന്‍ ജനമുന്നേറ്റം
March 11 19:10 2019 Print This Article

ആത്മീകമുന്നേറ്റം ടീം മുന്നോട്ടുവെച്ച പെന്തക്കോസ്തു ഉപദേശത്തിനുവേണ്ടിയുളള പോരാട്ടം ശക്തിപ്പെടുകയാണ്. ഓരോ യോഗങ്ങളിലും വിശ്വാസസമൂഹത്തിന്റെ വലിയ പങ്കാളിത്തം അതു തെളിയിക്കുകയാണ്. പെന്തക്കോസ്തു സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നവര്‍ ഒന്നടങ്കം ഈ ടീമിനു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണെവിടെയും.

വചന വിരുദ്ധതയ്‌ക്കെതിരെയുളള ജനകീയ മുന്നേറ്റമായി ഇത് മാറികഴിഞ്ഞു. ഇന്ത്യന്‍ പെന്തക്കോസ്തു പ്രസ്ഥാനം നെഞ്ചിലേറ്റുന്ന ബൈബിള്‍ അധിഷ്ഠിതമായ ഒരു ഉപദേശമുണ്ട്. ആ ഉപദേശം തകര്‍ത്ത് സഭയെ വചനവിരുദ്ധരുടെ പാളയത്തില്‍ എത്തിക്കാനുളള പരിശ്രമങ്ങളാണ് കുറെ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനെതിരെയാണ് ഇപ്പോള്‍ ജനവിരാരം ശക്തിപ്പെടുന്നത്.

ആത്മീകമുന്നേറ്റം ഈ ഘട്ടത്തില്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. ആഭരണ ധാരണം, ന്യൂജന്‍ സഭകളുമായുളള ചെങ്ങാത്തം, അനിസന്‍, രവിമണി തുടങ്ങിയവര്‍ ഐപിസി വേദികളില്‍ നടത്തിയ വ്യാജപ്രവചനം, വചനവിരുദ്ധപ്രസംഗങ്ങള്‍ എന്നിവയോടുളള നിലപാടെന്ത്? ഇതിനൊക്കെ വഴിയൊരുക്കിയവര്‍ മറുപടി പറയുന്നില്ല.

പെന്തക്കോസ്തു വിശ്വാസ ദര്‍ശനങ്ങളുടെ അടിത്തറ ഇളക്കുന്ന ഇത്തരം പ്രവണതകളെ ചോദ്യം ചെയ്യുമ്പോള്‍, നാം സഭയെ ബ്രദറന്‍വല്ക്കരിക്കാന്‍ പോകുന്നു എന്ന വിലകുഞ്ഞ മറുവാദമുന്നയിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. പക്ഷെ ഇത്തരം വായിത്താരികൊണ്ടൊന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നതിന്റെ സൂചന രംഗത്തുവന്നുകഴിഞ്ഞു. ഇനിയെങ്കിലും നിലപാടു വ്യക്തമാക്കുകയാണ് ചെയ്യേണ്ടത്.

നാം പെന്തക്കോസ്തര്‍ക്കു വ്യക്തിപൂജയും, വ്യക്തിഹത്യയും പാടില്ല. ആരെ പിന്തുണച്ചാലും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ബൈബിള്‍ വിരുദ്ധമാണോ, പൂര്‍വ്വികര്‍ പിടിച്ച വചന മാതൃകകളോടു ചേര്‍ന്നു പോകുന്നതാണോ എന്നതാണ് പരിശോധിക്കേണ്ടത്. സത്യവിശ്വാസത്തിനു വിപരീതമായ ഉപദേശവും ജീവിതവുമാണെങ്കില്‍ അത് ആരാണെങ്കിലും കനത്ത മറുപടികൊടുത്തു പുറത്തുനിര്‍ത്തുകയാണ് വേണ്ടത്.

അതിനു അണികള്‍ ആര്‍ജ്ജവം കാണിക്കുമ്പോഴാണ് നല്ല ആത്മീക നേതൃത്വം ഉണ്ടാകുന്നത്. നായകര്‍ ഉപദേശപരമായ നിലപാടില്ലായ്മയിലും അവിശുദ്ധകൂട്ടുകെട്ടുകളിലും അകപ്പെടുമ്പോള്‍ നിസ്സംഗരായി നോക്കിനില്‍ക്കേണ്ട ഗതികേട് ഇന്ത്യന്‍ പെന്തക്കോസ്തു ദൈവസഭയ്ക്കില്ല. അവരെ നിലയ്ക്കു നിര്‍ത്തുന്നതാണ് ഒരു ജനാധിപത്യ ഭരണ രീതിയനുസരച്ച് നമ്മുടെ പൂര്‍വ്വീകര്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്.

ഇന്ത്യന്‍ പെന്തക്കോസ്തു ദൈവസഭ വചനവിരുദ്ധര്‍ക്കോ, സ്വേഛ്ഛാധിപതികള്‍ക്കോ, കുടുംബാധിപത്യത്തിനോ വഴങ്ങിക്കോടുക്കാത്തത് ഈ പ്രസ്ഥാനത്തിന്റെ ജനാധിപത്യസ്വഭാവംകൊണ്ടാണെന്നു നാം അറിഞ്ഞിരിക്കേണം. ഈ തെഞ്ഞെടുപ്പില്‍ അതെല്ലാം പ്രതിഭലിക്കാന്‍ പോകുകയാണ്. നമ്മുടെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന പണാധിപത്യത്തിനെതിരേയും വലിയ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്.

ഇന്ത്യന്‍ പെന്തക്കോസ്തു ദൈവസഭ ഒറ്റക്കെട്ടായി മുമ്പോട്ടു പോകുന്ന പ്രസ്ഥാനമാണ്. ഒന്നിന്റെയും പേരിലുളള വിഭാഗിയതയും വിവേചനവും ഈ പ്രസ്ഥാനത്തിനില്ല. അത്തരം പ്രചരണങ്ങളെയൊക്കെഅര്‍ഹിക്കുന്ന അവഗണനയോടെ തളളിക്കളഞ്ഞ പാരമ്പര്യമാണ് ഒരു നൂറ്റാണ്ടോളമായി ഇതിനുളളത്. ഈ പ്രസ്ഥാനത്തില്‍ ഒറ്റകാര്യത്തിലെ വിഭാഗിയതയുളളു.

അത് പെന്തക്കോസ്തു ഉപദേശ വിരുദ്ധതയുയെ പേരില്‍ മാത്രമായിരിക്കും. അത് നമ്മുടെ ജനം തെളിയിച്ചുകൊടുക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്..

രാജു ആനിക്കാട്

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.