മിഡിൽ ഈസ്റ്റ്: വചനത്തിലൂടെ ആത്മാക്കളെ നേടുക എന്ന ലക്ഷ്യത്തോടെ മിഡിൽ ഈസ്റ്റിലെ വിവിധ സഭകളെ ഉൾപ്പെടുത്തി ഒരു കൂട്ടം സഹോദരന്മാർ കാർമ്മേൽ മീഡിയ മിനിസ്ട്രി ആരംഭിച്ചു. ബൈബിൾ പണ്ഡിതരും അധ്യാപകരും തയ്യാറാക്കിയ വചന പഠന പരമ്പരകൾ തിരുവചന ധ്യാനങ്ങൾ എന്നിവ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തകാലോ (ഫിലിപ്പിൻസ്), ഉർദു, നേപ്പാളി, സിംഹള തുടങ്ങിയ ഭാഷകളിൽ മീഡിയാ സൈറ്റിൽ നിന്നും ലഭിക്കും.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സഭ ശുശ്രുഷകന്മാർ, സഭ നേതാക്കൾ, യുവജന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പ്രാരംഭ ഘട്ടത്തിൽ യൂട്യൂബിൽ ഈ പ്രോഗ്രാം പ്രേക്ഷകർക്ക് കാണാവുന്നതാണ് . മെഗാ ബൈബിൾ ക്വിസ് ,വിവിധ യുവജന യോഗങ്ങൾ ,വ്യക്തിത്വ വികസന ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ എന്നിവയും ഈ പ്രവർത്തനം ലക്ഷ്യം ഇടുന്നു .
ഭാരവാഹികളായി പാസ്റ്റർ ടി.വി. മാത്യു (രക്ഷാധികാരി ), ജോൺ ബേബി (പ്രസിഡണ്ട്), ആരോൻ ഫിലിപ്പ് ജോൺ (സെക്രട്ടറി), അരുൺ പ്രകാശ് (ജോ. സെക്രട്ടറി), സജി ഫിലിപ്പ് (ട്രഷറാർ), ജിജോ ജോർജ് (ജോ. സെക്രട്ടറി), ജോയ്സ് ബേബി (മീഡിയ), ജെ.ആർ മണി (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾ www.carmelmediaministries.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.