ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം പി വി സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒകുഹാരക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സിന്ധു 21-7, 21-7 എന്ന സ്കോറിനാണ് കിരീടം ഉയര്‍ത്തിയത്. ലോക റാങ്കിങ്ങില്‍ തന്നെക്കാള്‍ ഒരുപടി മുന്നിലാണ് ഒകുഹാര എന്നാല്‍ ഫൈനലില്‍ ഒകുഹാരക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സിന്ധുവിന് സാധിച്ചു. 2 വര്‍ഷം മുന്‍പത്തെ ചരിത്ര ഫൈനലില്‍ സിന്ധുവിന്റെ കണ്ണീര് വീഴ്ത്തിയ താരമാണ് ഒകുഹാര. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ എതിരാളിക്കുമേല്‍ അക്രമണാത്മകമായ പ്രകടനം കാഴ്ചവെക്കുകയായിരുന്നു സിന്ധു.
30 മിനിറ്റ് മാത്രമാണ് ഫൈനല്‍ മത്സരം നീണ്ടുനിന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ആരാധകര്‍ക്ക് കാണാനായത് സിന്ധുവിന്റെ അളന്നുമുറിച്ച ഷോട്ടുകളും, മിന്നല്‍ സ്മാഷുകളുമാണ്. സിന്ധുവിന്റെ പ്രകടനത്തിനെതിരെ ഒകുഹാരയ്ക്ക് പൊരുതാന്‍ പോലും സാധിച്ചിരുന്നില്ല. ഇതോടെ ഒന്നാം ഫൈനലിലും, രണ്ടാം ഫൈനലിലും പിഴച്ച സിന്ധു മൂന്നാം ഫൈനലില്‍ നേടി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.