ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. മരണം 1,77,619

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. മരണം 1,77,619
April 22 08:53 2020 Print This Article

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്നു. കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 25,56,745 ആയി. മ​ര​ണ​സം​ഖ്യ 1,77,619. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 8,18,744 ആയി. 45,318 പേരാണ്​ പേ​ര്‍​ക്കാ​ണ് ഇ​വി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്.

സ്പെ​യി​നി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലും ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ബ്രി​ട്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. സ്പെ​യി​ന്‍- 2,04,178, ഇ​റ്റ​ലി- 1,83,957, ഫ്രാ​ന്‍​സ്- 1,58,050, ജ​ര്‍​മ​നി- 1,48,453, ബ്രി​ട്ട​ന്‍- 1,29,044 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. സ്പെ​യി​നി​ല്‍ 21,282 പേ​രും ഇ​റ്റ​ലി​യി​ല്‍ 24,648 പേ​രും ഫ്രാ​ന്‍​സി​ല്‍ 20,796 പേ​രു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ബ്രി​ട്ട​നി​ല്‍ 17,337 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​തേ​സ​മ​യം, ജ​ര്‍​മ​നി​യി​ല്‍ കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ല്‍ കു​റ​വു​ണ്ട്. 5,086 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇന്ത്യയില്‍  കോവിഡ് ബാധിതരുടെ എണ്ണം 18,985 ആയി. 603 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗവും സാമ്ബത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യും.

രാജ്യത്ത് ICMR നടത്താനുദ്ദേശിച്ച അതിവേഗ പരിശോധന വഴിമുട്ടി. ചൈനയില്‍ നിന്നെത്തിച്ച കിറ്റുകളുടെ ഗുണമേന്‍മക്കുറവ് പരിശോധനകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.