ലോകത്ത് കൊവിഡ് മരണങ്ങള്‍ 10.80 ലക്ഷത്തിലേക്ക്; പ്രതിദിന മരണനിരക്കില്‍ ഇന്ത്യ മുന്നില്‍

ലോകത്ത് കൊവിഡ് മരണങ്ങള്‍ 10.80 ലക്ഷത്തിലേക്ക്; പ്രതിദിന മരണനിരക്കില്‍ ഇന്ത്യ മുന്നില്‍
October 11 12:16 2020 Print This Article

ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,077,190 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.

ആഗോള വ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 37,448,771 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 28,097,779 പേര്‍ രോഗമുക്തി നേടി

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.

പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍ 24 മണിക്കൂറിനിടെ 74,535 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്. രോഗബാധയില്‍ ഒന്നാമത് നില്‍ക്കുന്ന അമേരിക്കയില്‍ 50,000നടുത്ത് ആളുകള്‍ക്കാണ് (48,969) കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.

പ്രതിദിന കൊവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 921 പേര്‍ക്കാണ് വൈറസ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയില്‍ 607 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരണമടഞ്ഞു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോ​ഗികളുള്ളത് കേരളത്തിലാണ്. ചികിത്സയിലുള്ള രോഗികളുടെ തോതിലും ദശലക്ഷം പേരിലെ കൊവിഡ് ബാധയിലും കേരളം ദേശീയ നിരക്കിനേക്കാള്‍ മുകളിലാണ്. രോഗമുക്തിയില്‍ ദേശീയ നിരക്കിനേക്കാള്‍ പിറകിലും. 7570 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗമുക്തി. മരണം പിടിച്ചുനിര്‍ത്താനാവുന്നതാണ് ആശ്വാസം.

ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ഇറാന്‍, ചിലി, ഇറാക്ക, ബംഗ്ലാദേശ്, ഇറ്റലി,സൗദി അറേബ്യ, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇന്തോനീഷ്യ, ജര്‍മനി, പാക്കിസ്ഥാന്‍, ഇസ്രയേല്‍, ഉക്രെയ്ന്‍ എന്നിവയാണ് ഈ 15 രാജ്യങ്ങള്‍.

കാനഡയും, നെതര്‍ലന്‍ഡ്‌സും, റൊമേനിയയും, മൊറോക്കോയും ഇക്വഡോറും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കൊവിഡ് ബാധിതരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.