ലീലാമ്മ (അന്നമ്മ മത്തായി) കർത്താവിൽ നിദ്രപ്രാപിച്ചു

ലീലാമ്മ (അന്നമ്മ മത്തായി) കർത്താവിൽ നിദ്രപ്രാപിച്ചു
December 07 23:57 2020 Print This Article

തിരുവല്ല : ഇലന്തൂർ പൂക്കുന്നുർ വീട്ടിൽ പരേതരായ പി കെ മത്തായിയുടേയും ഏലിയാമ്മ മത്തായിയുടെ മകൾ ലീലാമ്മ (അന്നമ്മ മത്തായി)-67 നിര്യാതയായി.

പരേത ഐപിസി എബനേസർ ആമല്ലൂർ സഭാ വിശ്വാസിയാണ്. ഐ പി സി യുടെ കീഴിലുള്ള മഞ്ഞാടി സങ്കേതത്തിലെ സുവിശേഷകയായിരുന്നു പരേത. സങ്കേതത്തിൽ സുവിശേഷകയായി നിലകൊണ്ട് പരിസര പ്രദേശത്തെ സുവിശേഷ പ്രവർത്തനത്തിലൂടെ അനേകരെ നേടുന്നതിനും, സുവിശേഷ വ്യാപനത്തിനും സഭയുടെ വളർച്ചയ്ക്കും ഏറെ പ്രയത്നിച്ചു.

സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് പാസ്റ്റർ സന്തോഷ് റ്റി എ യുടെ നേതൃത്വത്തിൽ കൊമ്പാടിയിലുള്ള സഭാ സെമിത്തേരിയിൽ.

സഹോദരങ്ങൾ: തങ്കച്ചൻ-കുഞ്ഞുഞ്ഞമ്മ, മേരി- പാസ്റ്റർ പി എം വർഗീസ് (സീനിയർ പാസ്റ്റർ ഐ പി സി), അമ്മിണി- പരേതനായ പാസ്റ്റർ വി റ്റി തോമസ് (ഷാരോൺ ഫെലോഷിപ്പ്), പരേതനായ കുഞ്ഞുമോൻ, ബേബിക്കുട്ടി- ജോബി, ലില്ലി- ജോസ്. കൂട്ടു സഹോദരിമാർ: ലീലാമ്മ തോമസ്, കുഞ്ഞമ്മ (ചെങ്കോട്ട), തങ്കമ്മ വർഗീസ്.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.