ലണ്ടന്‍ ഓഹരി വിപണി തുറന്നു കൊടുത്ത് മുഖ്യമന്ത്രി

ലണ്ടന്‍ ഓഹരി വിപണി തുറന്നു കൊടുത്ത് മുഖ്യമന്ത്രി
May 17 19:49 2019 Print This Article

ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി.

ഇതോടെ ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവി കിഫ്ബിക്ക് സ്വന്തമായി.

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന് (പ്രാദേശിക സമയം രാവിലെ എട്ട്) മണിമുഴക്കിയാണ് മുഖ്യമന്ത്രി ഓഹരി വിപണി തുറന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു

കേരള അടിസ്ഥാനസൗകര്യ വികസന ബോര്‍ഡിന്റെ (-കിഫ്ബി) മസാല ബോണ്ട് ലണ്ടന്‍ എക്‌സ്‌ചേഞ്ചില്‍ (എല്‍എസ്‌ഇ) വെള്ളിയാഴ്ച ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും. ഇതിനുമുന്നോടിയായുള്ള വിപണി തുറക്കല്‍ ചടങ്ങാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.