ലണ്ടനില്‍ സ്ഥിതി ഗുരുതരമെന്ന് മേയര്‍: 30ല്‍ ഒരാള്‍ക്ക് കൊവിഡ്

ലണ്ടനില്‍ സ്ഥിതി ഗുരുതരമെന്ന് മേയര്‍: 30ല്‍ ഒരാള്‍ക്ക് കൊവിഡ്
January 08 22:21 2021 Print This Article

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച, കൂടുതല്‍ വ്യാപന ശേഷിയുള്ള കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ലണ്ടനില്‍ സാഹചര്യങ്ങള്‍ നിയന്ത്രണാധീതമെന്ന് മേയര്‍ സാദിഖ് ഖാന്‍. രാജ്യത്തിന്റെ തലസ്ഥാനത്തെ ആശുപത്രികള്‍ ഉടന്‍ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞുകവിയുമെന്നും സാദിഖ് ഖാന്‍ അറിയിച്ചു.
ലണ്ടനില്‍ നിലവില്‍ 30ല്‍ ഒരാള്‍ കൊവിഡ് രോഗിയാണെന്നാണ് കണക്ക്. കൊവിഡ് ബാധിച്ച്‌ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്ച 27 ശതമാനമാണ് ഉയര്‍ന്നത്. ലണ്ടനില്‍ നിലവിലെ സ്ഥിതി അതിഗുരുതരമാണെന്നും വൈറസ് വ്യാപനം നിയന്ത്രണാധീതമാണെന്നും ഖാന്‍ വ്യക്തമാക്കി.

കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം കൊവിഡ് രോഗികള്‍ക്കു ആശുപത്രികളില്‍ ബെഡുകള്‍ കിട്ടാതെവരുമെന്നും സാഹചര്യങ്ങള്‍ നേരിടാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വലിയ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ മരണ സംഖ്യ കൂടുമെന്നും അദ്ദേഹം പറഞ്ഞ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.