ലണ്ടനില്‍ രണ്ടിടത്ത് ഭീകരാക്രമണം: 7 മരണം

ലണ്ടനില്‍ രണ്ടിടത്ത് ഭീകരാക്രമണം: 7 മരണം
June 04 09:33 2017 Print This Article

ലണ്ടന്‍: ലണ്ടന്‍ പാലത്തിലും തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റിലും നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 7 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലിസ് വെടുവച്ചുകൊന്നു.

ലണ്ടന്‍ പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റില്‍ അക്രമി നിരവധിപേരെ കത്തികൊണ്ടു കുത്തുകയായിരുന്നു.

20ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണു വിവരം.  പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. ഇവിടെ ഒന്നിലധികം പേര്‍കൊല്ലപ്പെട്ടതായാണ് വിവരം. വേഗത്തില്‍ വന്ന വാന്‍ പെട്ടന്നുതന്നെ നടപ്പാതയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ബറോ മാര്‍ക്കറ്റില്‍ കത്തികൊണ്ട് ആക്രമണം ഉണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് സമീപപ്രദേശത്തുള്ള ഹോട്ടലുകളും ഹോംസ്‌റ്റേകളും പൊലിസ് ഒഴിപ്പിച്ചു.

രണ്ടു സംഭവങ്ങളും ഭീകരാക്രമണമാണെന്ന് ലണ്ടന്‍ മെട്രോപൊലിറ്റന്‍ പൊലിസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ പാലം അടച്ചു. സ്ഥലത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു.

ബ്രിട്ടീഷ് പ്രസിഡന്റ് തെരേസ മെയും സംഭവം ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 22നു മാഞ്ചസ്റ്ററില്‍ ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെ ഭീകരാക്രമണത്തില്‍ 22 പേര്‍ മരിച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.