റാന്നി ഈസ്റ്റ് സെന്റര്‍ നയിക്കപ്പെടുന്നത് പകയുടെ ആത്മാവിനാലോ ?

റാന്നി ഈസ്റ്റ് സെന്റര്‍ നയിക്കപ്പെടുന്നത് പകയുടെ ആത്മാവിനാലോ ?
March 29 20:03 2019 Print This Article

സഹോദരനോട് ചെയ്തത് പരിഹരിക്കാൻ ഒപ്പു ശേഖരണത്തിന് കഴിയുമോ, പാപത്തെ മായ്ക്കാൻ സെന്ററിലെ പാസ്റ്റേഴ്സിനു കഴിയുമോ ?

ദൈവവചനം സത്യമായി പഠിപ്പിക്കുന്നത് ദൈവസ്നേഹത്തിന്റെയും, ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും, സഹോദര സ്നേഹത്തിന്റെയും, ആത്മാവിനെകുറിച്ചാണ്. എന്നാൽ ഇപ്പോൾ നടക്കുന്നത് പകയുടെയും, വിദ്വേഷത്തിന്റെയും കൈപ്പിന്റെയും ആത്മാവ് അല്ലെ എന്ന് മേത്രയോട്‌ തുറന്നു ചോദിച്ചുകൊണ്ട് ഒരുകൂട്ടർ രംഗത്തുണ്ട്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ സഹശുശ്രൂഷകർക്കു എതിരെ താൻ ഒന്നും ചെയ്തിട്ടില്ല എന്ന് വരുത്തി തീർക്കാനും, താൻ തികഞ്ഞ ആത്മീയൻ എന്ന് സ്ഥാപിക്കാനും പലരേയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഒപ്പുകൾ മേടിച്ചു രാജു മേത്ര ഒരു സർക്കുലർ ഇറക്കി. ഐപിസി സഭകൾക്ക് സ്വന്തം വിശുദ്ധി വെളിപ്പെടുത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?

കാലം മാറിയതുകൊണ്ടോ, കുറച്ചു എഴുത്തുകാർ ഉള്ളതുകൊണ്ടോ അല്ല, മറിച്ചു സത്യവചനത്തേക്കാൾ ഉപരി പണത്തിനും, പ്രശസ്‌തിക്കും വേണ്ടി ചാവേർ ആയി ചിലർ മാറിയതുകൊണ്ടല്ലേ ? സഹ ശുശ്രൂഷകരെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും അവരെ പുറത്താക്കിയും രാജു മേത്ര നടത്തുന്ന കളികൾക്ക് ഈസ്റ് സെന്റർ തന്നെ ബലിയാടാവുകയാണ് എന്നത് വളരെ വ്യക്തം. അദ്ദേഹം പറയുന്നിടത്തു ഒപ്പിടുക, മിണ്ടാതിരിക്കുക, പറയുന്നവരെ, ചോദിക്കുന്നവരെ സെന്ററിൽ നിന്നും മാറ്റുക, ഇതൊക്കെയാണ് ഇദ്ദേഹത്തിന്റെ ഹിറ്റ്ലർ നയം.

ഇതൊക്കെ കണ്ടും കേട്ടും സഹികെട്ട ചെറുപ്പക്കാരായ ദൈവദാസന്മാർ എന്തെങ്കിലും ചോദിക്കുമ്പോൾ അവരുടെ ശുശ്രൂഷ തന്നെ ഇല്ലാതാക്കുന്നത് ഏതാത്മാവു ആണ് ? ഇപ്പോൾ അദ്ദേഹത്തിന് എതിരെ എഴുതുന്നവർക്കു എതിരെ എഴുതാൻ സ്വന്തം വെബ്സൈറ്റും സൃഷ്ടിച്ചു കാത്തിരിക്കുന്നു.

പാസ്റ്റർ ഈശോ അച്ചായന്റെ ജൂബയിൽ രകതം പുരണ്ടത് എങ്ങനെ ? ഈശോ അച്ചായൻ ഉള്ളപ്പോൾ സെന്റർ പാസ്റ്റർ വിഷയങ്ങൾ വന്നത് എങ്ങനെ ? ഈ മേത്ര വിചാരിക്കുന്നത് ഇതൊക്കെ പാസ്റ്റേഴ്സും വിശ്വാസികളും മറന്നു എന്നാണങ്കിൽ തെറ്റിപ്പോയി മേത്ര സാറെ…

സെന്റർ വളർന്നു എന്ന് വരുത്തിത്തീർക്കാൻ ഓടിനടന്നു സ്വതന്ത്ര സഭകളെ തന്റെ കൂടെ ചേർക്കുകയാണ്. തന്റെ കാലത്തു വലിയ വളർച്ച ഉണ്ടായി എന്ന് വരുത്തി തീർക്കാൻ ഉള്ള കുറുക്കുവഴി.

കാര്യം തുറന്നു പറയുന്നവരെ പുറത്താക്കുകയും, ഇഷ്ട ഭക്തരെ അകത്താക്കുകയും ഇതല്ലേ മേത്രയുടെ സെന്ററിൽ നടക്കുന്നത് ? സഹോദരനോട് കാണിച്ച തെറ്റുകൾ സഹ ശുശ്രൂഷകരോട് ഒപ്പു മേടിച്ചാൽ പരിഹാരം വരുമോ?

മേത്ര ഒന്നു തിരിച്ച്‌ ചിന്തിക്കണം. ഹാബേലിന്റെ രക്തത്തെക്കാൾ വലിയ രക്തം യേശു ചൊരിഞ്ഞു തന്റെ ആടുകൾക്കായി, അങ്ങനെ എങ്കിൽ സ്വന്തം സെന്ററിലെ ആടുകൾക്കായി താങ്കളും ചിലതു സഹിക്കാൻ തയാറാകണം.

ഏകാധിപത്യവും സ്വാർത്ഥതയും അവസാനിപ്പിച്ച് നല്ല ഇടയാനാകുന്നതാണ് നല്ലതു. മറിച്ചു താങ്കളുടെ ഇപ്പോളുള്ള ആത്മാവ് കൊണ്ട് തനിക്കുതന്നെ താൻ നരകം ഒരുക്കുന്നു. ദൈവം തള്ളിക്കളഞ്ഞാൽ പിന്നെ ഒരുവഴിയും ഉണ്ടാവില്ല. മേത്ര സാറെ, താങ്കൾ പറഞ്ഞ വചനത്തെ ഓർത്തു മടങ്ങി വരണം.

സഹശുശ്രൂഷകരെ നിന്ദിക്കുന്നതും വേദനിപ്പിക്കുന്നതും അവസാനിപ്പിക്കണം എന്നാണ് പടയാളിക്കു പറയാനുള്ളത്. റാന്നി ഈസ്റ്റ് സെന്റർ എക്സിക്യൂട്ടീവ് മറുപടി തന്നാൽ ചിലത് അക്കം ഇട്ട് ചോദിക്കാനുണ്ട്.

രക്തദാഹിയായ സ്ഥാനമോഹിയെ വേദികളിൽ നിന്നും ഒഴിവാക്കാൻ ദൈവഭൃത്യന്മാർ ശ്രമിക്കണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.