കീവ്: റഷ്യ-ഉക്രൈന് യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്.
യുദ്ധം ശക്തമായ ഖാര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശി നവീന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍.
കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയാണ് നവീന്‍. നവീന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
‘ദാരുണമായ സംഭവം നടന്നിരിക്കുന്നു. അതീവദുഃഖത്തോടെ, ഖാര്‍കീവില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഇന്ന് രാവിലെ ഷെല്ലാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. മന്ത്രാലയം അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഇപ്പോഴും ഖാര്‍കീവിലും മറ്റ് സംഘര്‍ഷ മേഖലകളിലെ നഗരങ്ങളിലും കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് അടിയന്തരമായ സുരക്ഷ ഒരുക്കാന്‍, വിദേശകാര്യ സെക്രട്ടറി റഷ്യയിലെയും ഉക്രൈനിലേയും അംബാസഡര്‍മാരുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്’, മന്ത്രാലയം അറിയിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.