മോസ്കോ: റഷ്യയിലെ കസാന്‍ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ ഒമ്ബത് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ട് കുട്ടികളും ഒരു അധ്യാപകനും ഉള്‍പ്പെടുന്നു.
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍നിന്ന് 820 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാന്‍.
ഇവിടെയുള്ള 175-ാം നമ്ബര്‍ സ്കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് പേരാണ് സ്കൂളില്‍ വെടിയുതിര്‍ത്തതെന്നും ഇതില്‍ 17-കാരനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
അക്രമികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടാമത്തെയാള്‍ക്ക് എന്ത് സംഭവിച്ചുവെന്നതും ഇതുവരെ വ്യക്തമല്ല.
സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പോലീസ് വാഹനങ്ങളും ആംബുലന്‍സുകളും സ്കൂളിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.