റഷ്യയിലെ സര്‍വകലാശാലയില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

by Vadakkan | 20 September 2021 11:25 PM

മോസ്‌കോ: റഷ്യന്‍ യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ നടന്ന വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ വലിയ വെടിവയ്പ്പാണിതെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും ചോദ്യം ചെയ്തുവരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

രാവിലെ 11 മണിയോടെയാണ് പതിനെട്ടുകാരനായ വിദ്യാര്‍ത്ഥി സ്വന്തം സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെടിവയ്ക്കുന്ന സമയത്ത് 60ഓളം വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നത്. വെടിവെപ്പിനിടെ പരിക്കേറ്റവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയിലും പരിക്കേറ്റവരുമുണ്ടെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടിവെച്ചയാള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു.

അതേ സമയം, ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്ക് തന്നെ അപകടം സംഭവിച്ചിട്ടില്ലെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയില്‍ പഠിക്കുന്നത്. റഷ്യയിലെ പെം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഭീകരമായ ആക്രമണത്തിന്റെ ഞെട്ടലിലാണ്.

Source URL: https://padayali.com/%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2/