രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 6,148 കോ​വി​ഡ് മ​ര​ണം; ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

by Vadakkan | 10 June 2021 11:25 AM

ന്യൂഡല്‍ഹി:  രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു.  ഇന്നും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം എന്നാല്‍ മരണമടഞ്ഞവരുടെ എണ്ണം റെക്കാഡ് ആയ 6148 ആണ്. 94,052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 24 മണിക്കൂറിനിടെ രോഗം ഭേദമായവ‌ര്‍ 1,51,367 ആണ്.

ആകെ രോഗം ബാധിച്ചത് 2,91,83,121 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 2.76 കോടി ആളുകളുടെയും രോഗം ഭേദമായി. മരണമടഞ്ഞവര്‍ ആകെ 3,59,676 ആണ്. ബിഹാറില്‍ ആരോഗ്യവകുപ്പ് ആകെ മരണമടഞ്ഞവരുടെ എണ്ണത്തില്‍ തിരുത്തല്‍ വരുത്തിയതുകൊണ്ടാണ് പ്രതിദിന മരണനിരക്ക് ഉയരാന്‍ കാരണമായത്. 5500 പേരായിരുന്നു ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്നലെ 3951 പേരുടെ മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 9451 ആയി. എന്നാല്‍ ഇത് ഏതെല്ലാം ദിവസത്തേതെന്ന് വ്യക്തമായിട്ടില്ല. രാജ്യത്തെ ആക്‌ടീവ് കേസുകള്‍ 11,67,952 ആണ്. ഇതുവരെ വാക്‌സിനെടുത്തവര്‍ 23.9 കോടിയാണ്.

രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മുന്നില്‍ തമിഴ്‌നാടാണ്.17,321 കേസുകള്‍. രണ്ടാമത് കേരളമാണ് 16,204, പിന്നിലായി മഹാരാഷ്‌ട്ര (10,989), കര്‍ണാടക (10,959) എന്നീ സംസ്ഥാനങ്ങളും.

Source URL: https://padayali.com/%e0%b4%b0%e0%b4%be%e2%80%8b%e0%b4%9c%e0%b5%8d%e0%b4%af%e2%80%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-24-%e0%b4%ae%e2%80%8b%e0%b4%a3%e0%b4%bf%e2%80%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e2%80%8b/