രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച്‌ വികെ ശശികല

രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച്‌ വികെ ശശികല
March 04 19:39 2021 Print This Article

രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നതായി ജയില്‍ മോചിതയായ എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ. ശശികല.

ഇനി തമിഴ് രാഷ്ട്രീയത്തിലേക്കില്ലെന്നും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ നില്‍ക്കണെമെന്നും ശശികല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തമിഴ്നാട്ടില്‍ ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏറെ സുപ്രധാനമായ രാഷ്ട്രീയ തീരുമാനമാണ് ശശികല എടുത്തിരിക്കുന്നത്.

“ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന്​ താല്‍പര്യമില്ല. തന്‍റെ പാര്‍ട്ടി ജയിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കും. ജയലളിതയുടെ പാരമ്ബര്യം തമിഴ്​നാട്ടില്‍ നില നില്‍ക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല പറഞ്ഞു.” പ്രിന്‍റ്​ ചെയ്​തെടുത്ത കത്തിലാണ്​ ശശികലയുടെ പരാമര്‍ശം.

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

അനധികൃത സ്വത്തു സമ്ബാദന കേസില്‍ അറസ്റ്റിലായ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഫെബ്രുവരിയിലാണ് ചെന്നൈയില്‍ തിരികെയെത്തിയത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.