രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ബിജെപിയുടെ പ്രാഥമിക പട്ടികയായതായി റിപ്പോര്‍ട്ട്

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : ബിജെപിയുടെ പ്രാഥമിക പട്ടികയായതായി റിപ്പോര്‍ട്ട്
February 27 19:33 2017 Print This Article

രാഷ്ട്രപതിയായി പ്രണാബ് മുഖർജിയുടെ കാലാവധി ജൂലൈയിൽ തീരാനിരിക്കെ അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചർച്ചയായിരിക്കുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ആരെ നിർദേശിക്കണമെന്നതു സംബന്ധിച്ചാണ് ബിജെപിയും ആർഎസ്എസും പ്രാഥമിക ചർച്ചകൾ ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് അനുസരിച്ചാവും ചർച്ചകൾ നടക്കുക.രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കു ബിജെപി പരിഗണിക്കുന്നവരുടെ പ്രാഥമിക പട്ടികയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയും മുന്നിലെന്നു റിപ്പോർട്ട്.

ലോക്സഭ സ്പീക്കർ സുമിത്ര മഹോജൻ, ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആർഎസ്എസും ബിജെപിയും ചേർന്നാണ് പ്രാഥമിക പട്ടിക ഉണ്ടാക്കിയിരിക്കുന്നതെന്നും അതിൽ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു –

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.