രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ 72,330 പേര്‍ക്ക് രോഗബാധ,459 മരണം

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ 72,330 പേര്‍ക്ക് രോഗബാധ,459 മരണം
April 01 14:55 2021 Print This Article

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 72,330 പുതി‍യ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്നലെയുണ്ടായത്. പ്രതിദിന കോവിഡ് മരണവും ഉയര്‍ന്നു. ഇന്നലെ 459 പേരാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത്.

72,330 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. നിലവില്‍ 5,84,055 പേരാണ് ഇന്ത്യയില്‍ ചികില്‍സയിലുള്ളത്. 40,382 പേരാണ് ഇന്നലെ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 1,14,74,683 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 459 പേര്‍ കൂടി മരിച്ചതോടെ, ആകെ കോവിഡ് മരണം 1,62,927 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 39,544 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 28,12,980 ആയി. ഇന്നലെ മാത്രം 227 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 54,549 ആയി ഉയര്‍ന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.